തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെ(കെ.എസ്.എഫ്.ഇ) പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും ധനമന്ത്രി കെ.എൻ ബാലഗോപാൽ പുറത്തിറക്കി. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ, മുതിർന്ന ഉദ്യോഗസ്ഥർ, സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ലക്ഷം കോടി ബിസിനസ് നേട്ടം കൈവരിച്ചതിന് പിന്നാലെ ഒരു കോടി ഉപഭോക്താക്കളെ നേടാൻ ഡിജിറ്റൽ നവീകരണം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ആധുനിക സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യയോടെയും ജനങ്ങളിലേക്ക് എത്തുമെന്നും മന്ത്രി പറഞ്ഞു.
ഉപഭോക്താക്കൾക്ക് അത്യാധുനിക ഡിജിറ്റൽ അനുഭവം നൽകാനാണ് പുതിയ പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നത്. ചിട്ടി തവണകൾ, വായ്പകൾ എന്നിവ ഓൺലൈനായി അടയ്ക്കുന്നതിനും എല്ലാ നിക്ഷേപ, വായ്പാ വിവരങ്ങൾ ഒരുമിച്ച് കാണുന്നതിനും പുതിയ ചിട്ടികളെ കുറിച്ച് അറിയുന്നതിനും ഇതിൽ സൗകര്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |