ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ച് 14ൽപ്പരം കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി . റിട്ട. സുപ്രീംകോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിലായിരിക്കണം അന്വേഷണമെന്ന് ആവശ്യപ്പെട്ടിരുന്നു. മദ്ധ്യപ്രദേശിലെ സർക്കാരും മരുന്ന് കമ്പനി പ്രവർത്തിക്കുന്ന തമിഴ്നാട്ടിലെ സർക്കാരും വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. മാദ്ധ്യമവാർത്തകൾ നോക്കി നിരന്തരം ഹർജി നൽകുന്നയാളാണ് ഹർജിക്കാരനായ അഡ്വ. വിശാൽ തിവാരിയെന്നും കുറ്റപ്പെടുത്തി. ഇതോടെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |