റായ്പൂർ:ഛത്തീസ്ഗഢിലെ അബുജ്മർ മാവോയിസ്റ്റ് രഹിത പ്രദേശമായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. 170 മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. തെക്കൻ ബസ്തറിൽ അവശേഷിപ്പിക്കുന്ന മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ അടയാളങ്ങൾ ഉടൻ തുടച്ചുനീക്കുമെന്നും ഷാ മുന്നറിയിപ്പ് നൽകി. മാവോയിസ്റ്റുകളെ ലക്ഷ്യമിട്ട് നടത്തുന്ന ഓപ്പറേഷന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 258 മവോയിസ്റ്റുകൾ അക്രമം ഉപേക്ഷിച്ചതായി ഷാ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് അക്രമം ഉപേക്ഷിക്കാനുള്ള അവരുടെ തീരുമാനത്തെ അഭിനന്ദിച്ചു. മാവോയിസത്തിന്റെ പാതയിൽ തുടരുന്നവരോട് കീഴടങ്ങാനും ഷാ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |