കൊല്ലം: കൊല്ലം ഇസ്‌ളാമിയ കോളേജ് സമ്പൂർണ പൂർവ വിദ്യാർത്ഥി സംഗമവും ബിരുദ ദാന സമ്മേളനവുമായി ബന്ധപ്പെട്ട് നവനാസ്തികത - ലിബറലിസം - ഇസ്‌ളാം എന്ന തലക്കെട്ടിൽ അക്കാഡമിക് സെമിനാർ സംഘടിപ്പിക്കുന്നു. ഈ മാസം 5ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ടി. മുഹമ്മദ് വേളം, പ്രഭാഷകരായ പി. എം. അയ്യൂബ് മൗലവി, അമീനുദ്ദീൻ മൗലവി, രക്ഷാധികാരി അബ്ദുൽ വാഹിദ് നദ്‌വി, പ്രിൻസിപ്പൽ ടി. ഇ. എം. റാഫി വടുതല, തൻസീർ ലത്തീഫ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |