SignIn
Kerala Kaumudi Online
Saturday, 21 February 2026 6.27 AM IST

സമൂഹത്തിലെ മോശപ്പെട്ട പ്രവണതകളെ ഇല്ലാതാക്കാനാണ് ഗുരു പഠിപ്പിക്കുന്നത്: ഡോ.എസ്.കെ.രാധാകൃഷ്ണൻ

Increase Font Size Decrease Font Size Print Page
sndp-
1-ാമത് മാടമൺ ശ്രീനാരായണ കൺവൻഷന്റെ രണ്ടാം ദിനമായ ഇന്നലെ ഗുരുവിന്റെ വിദ്യാഭ്യാസ ദർശനം' എന്ന വിഷയത്തിൽ പഠനക്ലാസ് നയിക്കുന്നു

റാന്നി: സമൂഹത്തിലെ മോശപ്പെട്ട പ്രവണതകളെ ഇല്ലാതാക്കാനും മാറ്റം വരുത്തേണ്ടതിനെ മാറ്റുകയും ചെയ്യാനാണ് ഗുരു പഠിപ്പിക്കുന്നതെന്ന് മുൻ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി ഡോ.എസ്.കെ.രാധാകൃഷ്ണൻ പറഞ്ഞു . 31-ാമത് മാടമൺ ശ്രീനാരായണ കൺവെൻഷന്റെ രണ്ടാം ദിനമായ ഇന്നലെ ഗുരുവിന്റെ വിദ്യാഭ്യാസ ദർശനം' എന്ന വിഷയത്തിൽ പഠനക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ രാവിലെ 10ന് നടന്ന സമ്മേളനത്തിൽ 1182-ാം ചിറ്റാർ ശാഖാ സെക്രട്ടറി സുരേഷ് കുമാർ സി.ജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ 92-ാം തലച്ചിറ ശാഖാ പ്രസിഡന്റ് പി.കെ.ശശിധരൻ സ്വാഗതം പറഞ്ഞു . പി.ഡി. പുഷ്പാംഗതൻ, വിലാസചന്ദ്രൻ, ബിന്ദു മനോജ് , അനിരുദ്ധൻ, മോഹനൻ, കമലാസനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വനിതാ സംഘം ചെയർ പേഴ്സൺ ഇന്ദിര മോഹൻദാസ് നന്ദി പറഞ്ഞു. ഉച്ചയ്ക്ക് 1.30ന് രാജേഷ് മാമ്പാറയുടെ (79 -ാംകക്കാട്) ഗാനാർച്ചനയോടെ രണ്ടാം സെഷൻ ആരംഭിച്ചു. 6445-ാം ഇടമുറി ശാഖാ പ്രസിഡന്റ് മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ 5245-ാം മോതിരവയൽ ശാഖാ സെക്രട്ടറി ഉഷ സ്വാഗതം ആശംസിച്ചു. തുടർന്ന് 'ശ്രീനാരായണ ദർശനങ്ങളിലെ കാലിക പ്രസക്തി' എന്ന വിഷയത്തിൽ കോട്ടയം ക്രൈം ബ്രാഞ്ച് സബ് ഇൻസ്പെക്ടർ മുരളീധരൻ കെ.എസ്. മണിമല പഠനക്ലാസ് നയിച്ചു. മോഹനൻ, ബിനു , ഒ.എസ്. സുരേഷ്, മോഹനൻ,സുരേഷ്, കെ.കെ രാജു എന്നിവർ സാന്നിദ്ധ്യം അറിയിച്ചു. യോഗത്തിനു ഉഷ കലേഷ് നന്ദി രേഖപ്പെടുത്തി.

കൺവെൻഷൻ നഗറിൽ ഇന്ന്

10.30ന് സുരേഷ് പരമേശ്വരൻ "ശ്രീനാരായണ ഗുരുദേവന്റെ മതം" എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. ഉച്ചയ്ക്ക് 2ന് കലാകേളി പരിപാടികൾ സിനിമ -സീരിയൽ താരം സ്‌മിത മജീഷ് ഉദ്ഘാടനം ചെയ്യും.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.