SignIn
Kerala Kaumudi Online
Saturday, 21 February 2026 5.00 AM IST

കൊല്ലം ബീച്ച്, പോർട്ട്- തങ്കശേരി തീരദേശ റോഡിൽ റീടാറിംഗിന് ആളില്ല

Increase Font Size Decrease Font Size Print Page
aa

കൊല്ലം: ടെൻഡർ വിളിച്ചിട്ടും കോൺട്രാക്റ്റ് ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ കൊല്ലം ബീച്ച്, പോർട്ട്- തങ്കശേരി തീരദേശ റോഡ് റീടാറിംഗ് അനിശ്ചിത്വത്തിലേക്ക്. ടാറിംഗ് നീണ്ടുപോകുന്നതോടെ ഇതുവഴിയുള്ള യാത്ര കൂടുതൽ ദുഷ്കരമാണ്. ഇതേ തുടർന്ന് റീടെൻഡർ ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ. പ്രധാനമായും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ആശ്രയിക്കുന്ന റോഡിൽ പത്ത് വർഷത്തോളമായി യാതൊരു വി​ധ അറ്റകുറ്റപ്പണികളും നടന്നിട്ടില്ല. പ്രധാനമായും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ആശ്രയിക്കുന്ന റോഡിൽ പത്ത് വർഷത്തോളമായി യാതൊരു വി​ധ അറ്റകുറ്റപ്പണികളും നടന്നിട്ടില്ല. കൊല്ലം പോർട്ട്,വാടി ഹാർബർ,തങ്കശേരി ലൈറ്റ് ഹൗസ്,തങ്കശേരി ബ്രേക്ക് വാട്ടർ ടൂറിസം പാർക്ക് തുടങ്ങി വിവിധ ഇടങ്ങളിലേക്ക് പോകുന്നതിന് ദിനംപ്രതി നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന റോഡാണിത്.

 പ്രധാന കേന്ദ്രങ്ങൾ

മുദാക്കര,വാടി,കൊല്ലം പോർട്ടിന് സമീപം

 നിർമ്മാണ ചുമതല

ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്

 കാൽനട പോലും ദുസഹം

ടാറിളകി റോഡിന്റെ പലഭാഗത്തും കുഴികൾ രൂപപ്പെട്ടിരുന്നതിനാൽ കാൽനടയാത്ര പോലും ദുസഹമായിരുന്നു​. ചിലഭാഗത്ത് കുഴി കൂടുതലായതോടെ സഹികെട്ട് നാട്ടുകാരിൽ ചിലർ മണ്ണിട്ട് മൂടാനും ശ്രമിച്ചിരുന്നു. മെറ്രലിളകി റോഡിൽ ചിതറിക്കി​ടക്കുന്നത് വലി​യ അപകട ഭീഷണി​യാണ് സൃഷ്ടിക്കുന്നത്. റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി നിരവധി തവണ പരാതികൾ നൽകിയിട്ടും അനുകൂലമായ നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

നടപ്പാതകളും തകർന്നു

തീരദേശറോഡിൽ വാടി ഭാഗത്തെ നടപ്പാതകളും തകർന്ന നിലയിലാണ്. ഇന്റർലോക്ക് ഇളകിക്കിടക്കുന്നതിനാൽ നടക്കാൻ ബുദ്ധിമുട്ടാണ്. പൊളിഞ്ഞുകിടക്കുന്ന ഇന്റർലോക്കുകളിൽ തട്ടി വീണ് അപകടമുണ്ടാകാനും സാദ്ധ്യത കൂടുതലാണ്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.