മണ്ണാർക്കാട്: ലൈംഗിക ആരോപണം നേരിടുന്ന പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി.വത്സന്റെ ജാമ്യഹർജി മണ്ണാർക്കാട് എസ്.സിഎസ്.ടി പ്രത്യേക കോടതി തള്ളി. യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ജാമ്യഹർജി പരിഗണിക്കുമ്പോൾ കണ്ടെത്തിയതിനാലാണ് കോടതി ജാമ്യം അനുവദിക്കാതിരുന്നത്. കൂടാതെ പ്രതിയും അതിജീവിതയും ഒന്നരവർഷമായി സൗഹൃദമുള്ളതിനാൽ അതിജീവിത പട്ടികജാതി വിഭാഗത്തിൽപ്പെട്ടതാണെന്ന് പ്രതിക്ക് അറിയാമെന്നതും ജഡ്ജി ജോമോൻ ജോൺ പരാമർശിച്ചു. ഇതിനാൽ പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരം കുറ്റം നിലനിൽക്കുമെന്നതും ജാമ്യാപേക്ഷതള്ളുന്നതിന് കാരണമായി കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജീവ് നടക്കാവിൽ ഹാജരായി. കഴിഞ്ഞദിവസമാണ് ജാമ്യഹർജിയിൻമേൽ പ്രതിഭാഗം വക്കീലിന്റെയും പ്രോസിക്യൂഷന്റെയും വാദം കോടതി കേട്ടത്. തുടർന്ന് വെള്ളിയാഴ്ചയിലേക്ക് വിധിപറയാൻ മാറ്റുകയായിരുന്നു. അതിജീവിതയുടെ വാദവും കോടതി കേട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |