SignIn
Kerala Kaumudi Online
Sunday, 10 May 2026 5.44 PM IST

ഗ്യാസ് സിലിണ്ടർ ലോറിക്ക് മുകളിലേക്ക് ഹൈടെൻഷൻ പോസ്റ്റ് ഒടിഞ്ഞുവീണു

Increase Font Size Decrease Font Size Print Page
s
ചോറ്റാനിക്കര ബൈപ്പാസിൽ ഗ്യാസ് സിലിണ്ടർ ലോറിക്ക് മുകളിൽ ഹൈടെൻഷൻ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ നിലയിൽ

ചോറ്റാനിക്കര: ഗ്യാസ് സിലിണ്ടറുകളുമായി പോയ ലോറിക്ക് മുകളിലേക്ക് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. കെ.എസ്.ഇ.ബി അധികൃതരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് 6 മണിയോടെ ചോറ്റാനിക്കര ബൈപ്പാസിലായിരുന്നു അപകടം. ഇരുമ്പനം ഐ.ഒ.സി പ്ലാന്റിൽ നിന്ന് ചെങ്ങന്നൂരിലേക്ക് സിലിണ്ടറുകളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ വാഹനം റോഡരികിലേക്ക് ഒതുക്കുന്നതിനിടെ ഹൈടെൻഷൻ ലൈനിൽ തട്ടി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു. പോസ്റ്റിനൊപ്പം വൈദ്യുതി ലൈനുകളും വീണതോടെ പ്രദേശത്ത് ഭീതി പടർന്നു. ഗ്യാസ് സിലിണ്ടറുകൾ നിറച്ച വാഹനമായതിനാൽ തീപിടിത്തമോ സ്ഫോടനമോ ഉണ്ടാകുമെന്ന ആശങ്കയിൽ നാട്ടുകാർ പരിഭ്രാന്തരായി.

വിവരമറിഞ്ഞെത്തിയ കെ.എസ്.ഇ.ബി അധികൃതർ ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെയാണ് വലിയ ദുരന്തം ഒഴിവായത്. വൈദ്യുതി ലൈനിൽ നിന്ന് സ്പാർക്ക് ഉണ്ടായിരുന്നുവെങ്കിൽ വൻ സ്ഫോടനത്തിന് ഇടയാക്കുമായിരുന്നു.

ചോറ്റാനിക്കര പൊലീസും സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് അംഗം ലൈജു ജനകനും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തെ തുടർന്ന് ബൈപ്പാസിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL