SignIn
Kerala Kaumudi Online
Sunday, 10 May 2026 3.10 AM IST

വിഷപാമ്പുകളുടെ ശല്യം രൂക്ഷം പരിഹാരത്തിനായി തീരദേശം

Increase Font Size Decrease Font Size Print Page
aa

വക്കം: കടയ്ക്കാവൂർ,വക്കം,അഞ്ചുതെങ്ങ് തീരദേശ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വിഷപാമ്പുകളുടെ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ആശങ്കയിൽ.ഒഴിഞ്ഞു കിടക്കുന്ന പുരയിടങ്ങളിലും പൂട്ടിയിട്ട വീടുകളിലും കാട് പിടിച്ചു കിടക്കുന്നതിനാലാണ് പാമ്പുകൾ ഇവിടം വിട്ടുപോകാത്തതെന്ന് നാട്ടുകാർ പറയുന്നു.കഴിഞ്ഞ വർഷം അഞ്ചുതെങ്ങ് പഴയനടയ്ക്ക് സമീപം കളിയിൽ വീട്ടിൽ ആരിഫാബീവി (60)പാമ്പ് കടിച്ച് മരണമടഞ്ഞിരുന്നു.കൂടാതെ കടയ്ക്കാവൂരിൽ കാട് മൂടിയ പുരയിടം വൃത്തിയാക്കുന്നതിനിടെ കീഴാറ്റിങ്ങൽ ബി.എസ്. ഭവനിൽ ശോഭനകുമാരി (63) അണലിയുടെ കടിയേറ്റ് ഗുരുതരമായ അവസ്ഥയിലായി കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് കേട്ടുപുര സുനാമി കോളനിയിൽ റോജിഷിബു (44) പാമ്പ് കടിയേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു.അഞ്ചുതെങ്ങ് പൊന്നൻവിളാകത്ത ശകുന്തള (79)യ്ക്കും വീട്ടിനുള്ളിൽ വച്ച് പാമ്പ് കടിയേറ്റിരുന്നു.പാമ്പ് കടിയേറ്റാൽ പ്രതിവിധിയെന്നോണം താലൂക്ക് ആശുപത്രികളിൽ ആന്റിവെനം സ്റ്റോക്ക് വേണമെന്നുണ്ടെങ്കിലും അവശ്യ ഘട്ടങ്ങളിൽ പലപ്പോഴും ഇത് ലഭ്യമാകാറില്ല.മേഖലകളിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും മരുന്ന് ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രാഥമിക ചികിത്സയില്ല

കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ പ്രാഥമിക ശുശ്രൂഷയ്ക്കായി എത്തിച്ചാലും ഒന്നും നോക്കാതെ മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്യുകയാണെന്നാണ് നാട്ടുകാരുടെ പരാതി.പാമ്പ് കടിയേറ്റാൽ എന്താണ് പ്രാഥമികമായി ചെയ്യേണ്ടതെന്നതിനെക്കുറിച്ചുള്ള അവബോധം നാട്ടുകാർക്കില്ലാത്തതും പ്രശ്നങ്ങൾക്ക് വഴി സൃഷ്ടിക്കുന്നു.മേഖലയിൽ നിന്ന് അണലി,മൂർഖൻ ഉൾപ്പെടെ അഞ്ചോളം വിഷ പാമ്പുകളെ അടുത്തിടെ പിടി കൂടിയിരുന്നു.

നടപടിയില്ലാതെ അധികൃതർ

വക്കം മുതൽ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ വരെ പാളത്തിനിരുവശവും പുല്ലും കാടും മൂടി കിടക്കുന്നതിനാൽ ഇവിടെയും വിഷ പാമ്പുകളുടെ ശല്യം രൂക്ഷമാണ്.കാടും,പുല്ലും വൃത്തിയാക്കാൻ നിരവധി തവണ റെയിൽവേ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയുമില്ല.തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കണമെങ്കിൽ റെയിൽവേ അധികൃതരുടെ അനുവാദവും വേണം. ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

 ശുചീകരണ പ്രവർത്തികൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും വാർഡുകൾ കേന്ദ്രീകരിച്ച് പാമ്പ്കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷയെ കുറിച്ച് ബോധവത്കരണം നൽകാനും പഞ്ചായത്തും,ആരോഗ്യ വിഭാഗവും തയ്യാറാകണം. അഞ്ചുതെങ്ങ് സജൻ,ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.