SignIn
Kerala Kaumudi Online
Sunday, 10 May 2026 5.44 PM IST

വാഴാനി വിനോദ സഞ്ചാര കേന്ദ്രം: വൻ പദ്ധതികൾ അണിയറയിൽ

Increase Font Size Decrease Font Size Print Page
1
1

വടക്കാഞ്ചേരി : വാഴാനി ഡാം ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിന് ഉതകുന്ന നിരവധി പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നു. ഡാമിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന പദ്ധതികളുമായി സ്വകാര്യ സംരംഭകരും രംഗത്തുണ്ട്. ചെറുതുരുത്തി ഭാരതപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംരംഭകരും പദ്ധതി രേഖ ഇറിഗേഷൻ വകുപ്പിന് കൈമാറി. ഡാമിന്റെ പാർക്കിംഗ് കേന്ദ്രത്തിന് സമീപത്ത് നിന്ന് കെട്ടിന് മുകളിലേക്ക് ടോയ് കാർ സർവീസ് അടക്കം ഒരു വർഷം മുമ്പ് സമർപ്പിച്ച പദ്ധതിയിലുണ്ട്. വിവിധ തലത്തിൽ ചർച്ചകൾ ആരംഭിച്ചെങ്കിലും തിരഞ്ഞെടുപ്പുകൾ വന്നതോടെ മന്ദഗതിയിലായി. പുതിയ സർക്കാരിന് മുന്നിൽ വീണ്ടും അവതരിപ്പിക്കാനാണ് നീക്കം.

സ്വകാര്യ സംരംഭകത്വം: ചർച്ചകൾ സജീവം
വാഴാനി ടൂറിസം കേന്ദ്രത്തിൽ സ്വകാര്യ സംരംഭകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിൽ ചർച്ചകൾ സജീവം. സംരംഭകർ സമർപ്പിച്ച പദ്ധതിയെക്കുറിച്ച് ഇറിഗേഷൻ വകുപ്പ് പ്രാഥമിക പരിശോധനകൾ നടത്തി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവരുമായി വിശദ ചർച്ച നടത്തും. പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതും ആലോചനയിലാണ്. എല്ലാ ടൂറിസം കേന്ദ്രങ്ങളിലും സ്വകാര്യ സംരംഭകരെ അനുവദിക്കുമ്പോൾ വാഴാനിയിൽ മാത്രം മാറിനിൽക്കേണ്ടതില്ല എന്നാണ് വകുപ്പുതലത്തിലെ പൊതു ധാരണ.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL