SignIn
Kerala Kaumudi Online
Monday, 11 May 2026 11.48 AM IST

ചരിത്രത്തിൽ ഇടം നേടി ‘നാട്യ’യുടെ നൃത്തപ്രകടനം

Increase Font Size Decrease Font Size Print Page
dance

ആലപ്പുഴ: വിവിധ സംസ്ഥാനങ്ങളിലെ 35 ഇനം നൃത്തരൂപങ്ങൾ ഒരേ വേദിയിൽ അവതരിപ്പിച്ച് ‘നാട്യ’ ഇന്ത്യൻ ബുക്​സ്​ ഒഫ്​ റെക്കാഡ്സിൽ ​

ഇടംനേടി. വിവിധബാങ്കുകളിൽ ജോലി ചെയ്യുന്ന കലാകാരന്മാരുടെ സംഘടനയായ ടാലാന്റഡ്​ ബാങ്കേഴ്സ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊമ്മാടി അഞ്ജലി കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയാണ്​ ​ചരിത്രമായത്​.

വിവിധ കലാകാരന്മാരായ 181 നർത്തകർ ഇടവേളകളില്ലാതെ ഒരുമണിക്കൂർ 55 മിനിറ്റ്​ സമയമെടുത്താണ്​ നൃത്തയിനങ്ങൾ പൂർത്തിയാക്കിയത്​. കേരളത്തിന്റെ തനത്​ കലാരൂപങ്ങളായ ഓട്ടൻ തുള്ളൽ, കഥകളി, കുച്ചിപ്പുടി, കേരളനടനം എന്നിവയിൽ തുടങ്ങി പഞ്ചാബിന്റെ നൃത്തരൂപമായ ഭാൻഗ്രയിലാണ്​ അവസാനിച്ചത്​. പിന്നാലെ കാൽബൈലിയ (രാജസ്ഥാൻ), സത്രിയ (അസം), ഖാസി (മേഘാലയ),

സന്താളി (ജാർഖണ്ഡ്​), സമ്പൽപുരി (ഒഡീഷ), ലംബാഡി (ആന്ധ), ലാവണി (മഹാരാഷ്​ട്ര) തുടങ്ങിയ സംസ്ഥാനങ്ങളി​ലെ നൃത്തയിനങ്ങൾ അവതരിപ്പിച്ചു. ഇന്ത്യൻ ബുക്​ ഒഫ്​ റെക്കാഡ്സ്​ പ്രതിനിധി സാംജോജിന്റെ സാന്നിധ്യത്തിലായിരുന്നു നൃത്തപ്രകടനം. ബാങ്ക് ജീവനക്കാരുടെ കലാപ്രകടനങ്ങൾ, ചിത്രപ്രദർശനം, ഫോട്ടോപ്രദർശനം, ഹൃസ്വചിത്രമേള എന്നിവയുമുണ്ടായിരുന്നു. പ്രസിഡന്റ്​ അനിൽ ഉണ്ണിത്താൻ, സെക്രട്ടറി സ്വപ്നരാജ്, ആർജിത് പ്രദീപ്, ലിനിൽ കെ. ബേബി, മമിത പെരുംഞ്ചേരി എന്നിവർ നേതൃത്വം നൽകി.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL