തിരുവല്ല : വഴിയോര കച്ചവട മസ്ദൂർ സംഘം (ബി.എം.എസ്) തിരുവല്ല മേഖലാ പ്രവർത്തക യോഗം ജില്ലാ ജന.സെക്രട്ടറി രഞ്ജിത്ത് കെ.ജി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.എൻ സുരേന്ദ്രൻ നായർ അദ്ധ്യക്ഷനായി. വഴിയോര കച്ചവട സംഘം മേഖലാ സെക്രട്ടറി പി.ജി ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ബി.എം.എസ് മേഖല വൈസ് പ്രസിഡന്റ് അഡ്വ.രാജേഷ് നെടുമ്പ്രം, വഴിയോര കച്ചവട സംഘം പ്രതിനിധികളായ മുഹമ്മദ് ഷെരീഫ്, കമലാസനൻ എസ്, രവി ആർ, ഷീല വേണു എന്നിവർ പ്രസംഗിച്ചു. മേഖലാ ഭാരവാഹികളായി ബിജു മത്തായി (പ്രസിഡന്റ് ) അശോകൻ നായർ പി.ജി (സെക്രട്ടറി) വേണു സി.ടി (ട്രഷറർ) അനിൽകുമാർ.കെ (വൈസ് പ്രസിഡന്റ്), വിജയൻ കെ.പി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |