
തിരുവനന്തപുരം: രാജ്യത്തെ പുതിയ ആദായനികുതി നിയമത്തെ കുറിച്ചുള്ള ഇൻകംടാക്‌സ് വകുപ്പിന്റെ 'പ്രാരംഭ് 2026" ബോധവത്കരണത്തിന് കേരളത്തിൽ തുടക്കമായി. കൊച്ചിയിൽ ഇന്നലെ നടന്ന ചടങ്ങിൽ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ പീയൂഷ് ജെയിൻ മുഖ്യാതിഥിയായി. നികുതി സംബന്ധിച്ച ചോദ്യങ്ങളും ഉത്തരവുമടങ്ങുന്ന കർ സേതു, എ.ഐ ചാറ്റ്‌ബോട്ട് കർ സാഥി, ക്യു. ആർ അധിഷ്ഠിത ഫോമുകൾ തുടങ്ങിവയുടെ പ്രദർശനവും നടന്നു. ചാർട്ടേഡ് അക്കൗണ്ടന്റുമാർ, അഭിഭാഷകർ, അസസ്സർമാർ, നികുതി പ്രാക്ടീഷണർമാർ, പ്രത്യക്ഷ നികുതി പ്രാദേശിക ഉപദേശക സമിതി അംഗങ്ങൾ, കേരള മർച്ചന്റ് ചേംബർ ഒഫ് കൊമേഴ്സ്, ബാങ്കുകൾ, കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്സ് , എഫ്.ഐ.സി.സി.ഐ അംഗങ്ങൾ, വ്യാപാരികൾ തുടങ്ങിയവരുടെ പ്രതിനിധികൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |