
മിലിന്ദ് സോമൻ ബ്രാൻഡ് അംബാസഡർ
കൊച്ചി: സ്‌പെഷ്യൽ ഫുഡ്‌സിന്റെ കൺസ്യൂമർ ബ്രാൻഡായ ടേസ്റ്റി നിബിൾസിന്റെ ബ്രാൻഡ് അംബാസഡറായി പ്രശസ്ത ഇന്ത്യൻ മോഡലും നടനും ഫിറ്റ്നസ് മാരത്തോൺ താരവുമായ മിലിന്ദ് സോമനെ നിയമിച്ചു. ആരോഗ്യത്തിന് മുൻഗണന നൽകുന്ന കൺവീനിയൻസ് ഫുഡ് സെഗ്‌മെന്റിൽ മികച്ച വളർച്ച നേടുകയാണ് ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി. രാജ്യത്തെ ക്യാൻഡ് ട്യൂണ വിപണിയിൽ 85 ശതമാനം വിപണി വിഹിതമാണ് ടേസ്റ്റി നിബിൾസിനുള്ളത്.
"ആരോഗ്യം, വിശ്വാസ്യത , സൗകര്യം " എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടേസ്റ്റി നിബിൾസിന് ഊർജ്ജമേകാൻ ഏറെ അനുയോജ്യനാണ് മിലിന്ദ് സോമനെന്ന് കമ്പനി മാനേജിംഗ് ഡയറക്‌ടർ ചെറിയാൻ കുരിയൻ പറഞ്ഞു.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ടേസ്റ്റി നിബിൾസ് വൈസ് പ്രസിഡന്റ്(സെയിൽസ്) സുനിൽ .പി കൃഷ്ണൻ, സീനിയർ മാനേജർ (കീ അക്കൗണ്ട്സ്) മനോജ് ടി .പി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |