
പഴകുളം : പഴകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എം.ജി.കണ്ണൻ അനുസ്മരണം നിയുക്ത എം.എൽ.എ അഡ്വക്കേറ്റ് സി വി ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തട്ടത്തിൽ ബദറുദ്ദീൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. പഴകുളം സതീഷ്, നാസർ, നിസാർ ഫാത്തിമ, റോസമ്മ സെബാസ്റ്റ്യൻ, റെജി കാസിം, ശിഹാബുദ്ദീൻ, കാഞ്ഞിരവിളയിൽ ലത്തീഫ്, മധു കൊല്ലന്റയ്യത്ത്, പ്രസാദ്, നാസർ കാഞ്ഞിരവിളയിൽ, വിജയലക്ഷ്മി, കമറുദ്ദീൻ മുണ്ടുതറയിൽ, മുഷത്ത് ഹനീഫ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |