
പ്ലസ്ടു പാസായവർക്ക് പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (FTII) സർട്ടിഫിക്കറ്റ് കോഴ്‌സിനു ചേരാം.ഫിലിം പ്രൊഡക്‌ഷൻ, പോസ്റ്റ് പ്രൊഡക്‌ഷൻ ആൻഡ് 3ഡി ഡിസൈൻ എന്നീ സ്പെഷ്യലൈസേഷൻ കോഴ്സുകളിലാണ് പ്രവേശനം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെന്റർ ഫോർ ഓപ്പൺ ലേണിംഗ് (CFOL) ആണ് കോഴ്സുകൾ നടത്തുന്നത്.
ഇന്റഗ്രേറ്റഡ് പോസ്റ്റ്-പ്രൊഡക്‌ഷൻ ആൻഡ് 3ഡി ഡിസൈൻ
സീറ്റ്: കുറഞ്ഞത് 20പേർ (500 പേർക്കുവരെ). ആറുമാസമാണ് കാലയളവ് (ആഴ്ചയിൽ അഞ്ചുദിവസങ്ങളിൽ 3-4 മണിക്കൂർ ക്ലാസ്). ജൂൺ 15മുതൽ നവംബർ 27വരെ.
യോഗ്യത: പ്ലസ്ടു (10ാംക്ലാസും പരിഗണിക്കും) എ.വി.ജി.സി അറിവും അനുബന്ധ സർട്ടിഫിക്കറ്റുമുള്ളവർക്ക് മുൻഗണന.
പ്രായം: 16വയസ് (2026 ജൂൺ 1കണക്കാക്കുക). പൂനെയിലാണ് ക്യാമ്പസ്.
കോഴ്സ് ഫീസ്: 1,10,000 രൂപ. വെബ്സൈറ്റ് ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂൺ 12.
ഇന്റഗ്രേറ്റഡ് ഫിലിം, എ.വി.ജി.സി. ആൻഡ് എ.ഐ. പ്രൊഡക്‌ഷൻ
സീറ്റ്: കുറഞ്ഞത് 20പേർ (500 പേർക്കുവരെ). നാലുമാസമാണ് (ആഴ്ചയിൽ 5ദിവസങ്ങളിലായി 3-4 മണിക്കൂർ) കാലയളവ്. ജൂൺ 15മുതൽ സെപ്തംബർ നാലുവരെ.
യോഗ്യത: പ്ലസ്ടു (10ാംക്ലാസും പരിഗണിക്കും). പ്രായം: 16വയസ് (2026 ജൂൺ ഒന്ന് അടിസ്ഥാനമാക്കി). പൂനെയിലാണ് ക്യാമ്പസ്.
കോഴ്സ് ഫീ: 80,000 രൂപ. വെബ്സൈറ്റ് ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.അവസാന തീയതി ജൂൺ 12.
ജനറേറ്റീവ് എ.ഐ/ക്ലാസ്, പ്രാക്ടിക്കൽ ഇൻഡസ്ട്രി പ്രോജക്ട്, ഇൻഡസ്ട്രി സ്റ്റാൻഡേഡ് ടൂൾസ്, 3ഡി ഡിസൈൻ, വി.എഫ്.എക്സ്. തുടങ്ങി ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പരിശീലനത്തിന് അവസരം ലഭിക്കും. വിവരങ്ങൾക്ക്: ftii.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |