SignIn
Kerala Kaumudi Online
Saturday, 16 May 2026 12.38 AM IST

യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിക്ക് എതിരെ നടപടി

muslim-league-demands-thi

തൊടുപുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കുമെതിരെ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. സംഘടനയുടെ അന്തസിനും അച്ചടക്കത്തിനും നിരക്കാത്ത രീതിയിൽ പ്രകടനം നടത്തിയതിന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസാണ് നടപടിയെടുത്തത്.

മുദ്രാവാക്യങ്ങൾ പാർട്ടിയുടെ അന്തസിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്നും ഇത്തരം തെറ്റായ പ്രവണതകളെ പാർട്ടി തള്ളിക്കളയുന്നതായും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ.സലാമും പറഞ്ഞു. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ തൊടുപുഴ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിലാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DDC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA