കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഹരിതചട്ട പാലനത്തിൽ ജില്ലാതലത്തിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ജില്ലാ ശുചിത്വ മിഷന്റെ പുരസ്‌കാരങ്ങൾ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് വിതരണം ചെയ്തു. കോഴിക്കോട് ബ്ലോക്ക് (മികച്ച ബ്ലോക്ക് പഞ്ചായത്ത്), രാമനാട്ടുകര നഗരസഭ (മികച്ച നഗരസഭ) കോഴിക്കോട് കോർപ്പറേഷനൻ (മികച്ച പ്രവർത്തനം) എന്നിവയും എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയ ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, റീൽസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചേളന്നൂർ ശ്രീനാരായണഗുരു കോളേജ് എന്നിവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ എൽ.എസ്.ജി.ഡി ജോ.ഡയറക്ടർ ടി ജെ അരുൺ, ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ഇ ടി രാകേഷ്, അസി. കോ ഓർഡിനേറ്റർ സി കെ സരിത്ത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |