SignIn
Kerala Kaumudi Online
Saturday, 16 May 2026 4.57 AM IST

ഇന്ധനവില വർദ്ധന പ്രതിഷേധിച്ചു

petrol
ഇന്ധന വിലവർദ്ധന

കൂടരഞ്ഞി: ഇന്ധനവില വർദ്ധനയിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി)കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ജനജീവിതം ദുസ്സഹമാക്കുന്നതിനും കാരണമാകുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ ജനവികാരം ഉയർന്നു വരണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ജിമ്മി ജോസ് പൈമ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. പി.എം തോമസ് , വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, അബ്ദുറഹ്മാൻ, മുഹമ്മദ് കുട്ടി പുളിക്കൽ, സജി പെണ്ണാപറമ്പിൽ,

ജോർജ് വർഗീസ്, ജോളി പൈക്കാട്ട്, ജോസ് തോമസ് മാവറ, ജിനേഷ് തെക്കനാട്ട്, മാത്യു മങ്കര, മാത്യു ചേർത്തല ,ജിൻസ് ഇടമനശ്ശേരിൽ,സത്യൻ സി,എന്നിവർ പ്രസംഗിച്ചു..

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL