കൽപ്പറ്റ: വയനാടൻ കാപ്പിക്ക് 'രുചി'ഏകാൻ കേരയുടെ കരുതലൊരുക്കി കൃഷി വകുപ്പ്. ജില്ലയിലെ കാപ്പി കൃഷി മേഖലയെ ആധുനികവത്ക്കരിക്കാനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനുമായി ലോക ബാങ്കിന്റെ സഹകരണത്തോടെ 25 കോടി രൂപയുടെ സമഗ്ര പദ്ധതി കേര പദ്ധതിയിലൂടെ വരുന്നത്. ഉത്പാദനക്ഷമത കുറഞ്ഞ തോട്ടങ്ങളിൽ പുതിയ തൈകൾ വെച്ചുപിടിപ്പിക്കുന്ന പുനർനടീൽ ധനസഹായമാണ് പ്രധാന ആകർഷണം. കാപ്പി കൃഷിക്ക് അത്യന്താപേക്ഷിതമായ ശാസ്ത്രീയ ജലസേചന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഹെക്ടറിന് 50,000 രൂപ വരെ സഹായവും നൽകും. ഇതിൽ ജലസംഭരണി നിർമ്മാണത്തിന് 18,000 രൂപയും സ്പ്രിങ്ക്ലർ യൂണിറ്റിന് 32,000 രൂപയുമാണ് അനുവദിക്കുക. ഗുമേന്മയുള്ള സർട്ടിഫൈഡ് തൈകൾ ഉത്പാദിപ്പിക്കുന്ന 30 നഴ്സറികൾക്ക് 6 ലക്ഷം രൂപ വീതം ധനസഹായം നൽകി കാപ്പിത്തൈകളുടെ ഗുണനിലവാരം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
വയനാടൻ കാപ്പിയുടെ വിപണി മൂല്യം ഉയർത്തുന്നതിനായി നാഷണൽ/ഇന്റർനാഷണൽ സർട്ടിഫിക്കേഷൻ, ജി.ഐ ടാഗിംഗ് എന്നിവയ്ക്കായി ആകെ ചെലവിന്റെ 75 ശതമാനം (പരമാവധി 2 ലക്ഷം രൂപ വരെ) കർഷകർക്കും എഫ്.പി.ഒകൾക്കും റീഇംബേഴ്സ്‌മെന്റായി നൽകും. പുനർനടീലിനും ഡ്രിപ് ഇറിഗേഷനുമായി കുറഞ്ഞ നിരക്കിൽ ടേം ലോണുകൾ ലഭ്യമാക്കാൻ പി.സി.ജി.എസ് പദ്ധതിയും നടപ്പിലാക്കും.
കർഷകർക്ക് നേരിട്ടുള്ള സഹായത്തിനും ശാസ്ത്രീയ പരിശീലനത്തിനുമായി കേര ഫീൽഡ് ഓഫീസർമാരുടെ സേവനം ലഭ്യമാണ്. കോഫീ ബോർഡിന്റെ സഹകരത്തോടെ 32,000 കർഷകർക്ക് ബോധവത്ക്കരണ പരിപാടികളും 16,000 കർഷകർക്കായി ഗ്രാമതല ശിൽപശാലകളും 3,400 കർഷകർക്ക് ശാസ്ത്രീയ കൃഷിരീതികളിൽ സമഗ്ര പരിശീലനവും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
പുനർനടീൽ ധനസഹായം
ഹെക്ടറിന് 1,10 ലക്ഷം
തോട്ടങ്ങളിൽ പുതിയ തൈകൾ വെച്ചുപിടിപ്പിക്കുന്ന പുനർനടീൽ പദ്ധതിയ്ക്ക് ഹെക്ടറിന് 1,10,000 രൂപ ധനസഹായം നൽകും. 25 സെന്റ് (0.1 ഹെക്ടർ) മുതൽ 10 ഹെക്ടർ വരെ കാപ്പി കൃഷിയുള്ളവർക്ക് അപേക്ഷിക്കാം. ഒരാൾക്ക് പരമാവധി 2 ഹെക്ടർ (2.2 ലക്ഷം രൂപ) വരെയാണ് ധനസഹായത്തിന് അർഹതയുണ്ടാവുക. ഈ തുക ആദ്യ വർഷം 77,000 രൂപയും രണ്ടാം വർഷം 33,000 രൂപയുമായിട്ടായിരിക്കും വിതരണം ചെയ്യുക.
അപേക്ഷ ഇങ്ങനെ
താത്പ്പര്യമുള്ള കർഷകർ https://keraplantation.kerala.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |