SignIn
Kerala Kaumudi Online
Saturday, 16 May 2026 4.57 AM IST

അഴിയൂർ- വെങ്ങളം ദേശീയപാത കമ്പനികൾ മാറി, നിർമ്മാണ വേഗം കൂടും

highway
ദേശീയപാത

കോഴിക്കോട്: പ്രവൃത്തി മന്ദഗതിയിലായി യാത്രാ ദുരിതം ഏറിയ ദേശീയപാത അഴിയൂർ -വെങ്ങളം റീച്ചിന്റെ നിർമ്മാണം പുതിയ കമ്പനികൾ ഏറ്റെടുത്തതോടെ യാത്രക്കാരുടെ ദുരിതം തീരും. അദാനി ഗ്രൂപ്പ് കെല്ലർ ഗ്രൗണ്ട് എൻജിനിയറിംഗ്, ഗൾഫാർ എൻജിനിയറിംഗ് എന്നീ കമ്പനികൾക്കാണ് ഉപകരാർ നൽകിയിരിക്കുന്നത്. ഇവരെ കൂടാതെ ഐ.ടി.ഡി സെമന്റേഷൻ ഇന്ത്യ ലിമിറ്റഡ്, കെ.എൻ.ആർ.സി എന്നിവർക്കും ഉപകരാർ നൽകാനിടയുണ്ട്. ഇവരുമായുള്ള ചർച്ച പുരോഗമിക്കുകയാണ്. നിർമ്മാണം ഇഴയുന്ന സാഹചര്യത്തിലാണ് പ്രധാന കരാർക്കമ്പനിയായ അദാനി ഗ്രൂപ്പ് എളുപ്പം പണി തീർക്കാൻ ശ്രമിക്കുന്നത്. വടകര ഭാഗത്തെ 250 കോടി രൂപയുടെ നിർമാണ പ്രവൃത്തിയാണ് കെല്ലർ, ഗൾഫാർ കമ്പനികൾക്ക് നൽകുക. രണ്ട് കമ്പനികളും വടകര ഭാഗത്ത് പ്രവൃത്തി ആരംഭിച്ചു. കൈനാട്ടി, പെരുവാട്ടുംതാഴെ, അടക്കാതെരു ജങ്ഷൻ, വടകര പുതിയ സ്റ്റാൻഡ്, കരിമ്പനപാലം എന്നിവിടങ്ങളിൽ മേൽപ്പാലങ്ങളോട് ചേർന്ന് ലാന്റ്‌ ചെയ്യുന്ന അപ്രോച്ച് റോഡിന്റ ഭാഗങ്ങളും മുക്കാളിയിൽ നിർമ്മാണത്തിനിടെ തകർന്നുവീണ ഭാഗങ്ങളുമാണ് പുതിയ കമ്പനികളെ ഏൽപ്പിച്ചത്. സോയിൽ നെയിലിംഗ് നടത്തിയ ഭാഗമാണ് തകർന്നത്. വഗാഡ് ഗ്രൂപ്പിന് നേരത്തേ ഉപകരാർ നൽകിയിട്ടുണ്ട്. അവർ പ്രവൃത്തി തുടരും. വഗാഡിന്റെ പ്രവൃത്തിക്ക് വേഗം പോരെന്ന് ആക്ഷേപമുയർന്നിരുന്നു.

ദേശീയപാതയിൽ 69.2 കിലോമീറ്റർ ദൂരത്തിലായി രണ്ട് റീച്ചുകളാണ് ജില്ലയിലുള്ളത്. രാമനാട്ടുകര മുതൽ വെങ്ങളം വരെ 28.4 കിലോമീറ്റർ വരെയും വെങ്ങളം മുതൽ അഴിയൂർ വരെ 40.8 കിലോമീറ്ററും. ഇതിൽ രാമനാട്ടുകരവെങ്ങളം റീച്ചിൽ പ്രവൃത്തികൾ 99 ശതമാനവും പൂർത്തിയാക്കി തുറന്നുകൊടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL