SignIn
Kerala Kaumudi Online
Wednesday, 20 November 2019 11.07 PM IST

"മുസ്ലീങ്ങൾക്ക് സംഭവനയായി ഭൂമി വേണ്ട,​ പോരാടിയത് നിയമപരമായ അവകാശങ്ങൾക്ക് വേണ്ടി": അയോദ്ധ്യ വിധിയിൽ പ്രതികരണവുമായി ഒവെെസി

owaisi

ന്യൂഡൽഹി: അയോദ്ധ്യ വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിലേന്ത്യാ മജ്‌ലിസ്-ഇ- ഇത്തിഹാദുൽ മുസ്‌ലീമീൻ(എ.ഐ.എം.ഐ.എം)​ തലവൻ അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. അയോദ്ധ്യയിലെ തർക്കസ്ഥലത്ത് രാമക്ഷേത്രം പണിയാമെന്നും പകരം മുസ്ലീങ്ങൾക്ക് അഞ്ച് ഏക്കർ നൽകണമെന്നുമുള്ള ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ വിധി പ്രസ്താവനയ്ക്കെതിരായാണ് ഒവെെസിയുടെ പ്രതികരണം. വിധിയിൽ തനിക്ക് തൃപ്തിയില്ലെന്നും സംഭാവനയായി മുസ്ലീംഗങ്ങൾക്ക് ഭൂമി ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

”സുപ്രീം കോടതി വിധിയിൽ തൃപ്തനല്ല. സുപ്രീംകോടതി തീർച്ചയായും പരമോന്നതമാണ്. എന്ന് വച്ച് തെറ്റുപറ്റിക്കൂട എന്നില്ല. ഞങ്ങൾക്ക് ഭരണഘടനയിൽ പൂർണ വിശ്വാസമുണ്ട്. ഞങ്ങളുടെ അവകാശത്തിനായി പോരാടുകയായിരുന്നു. ഞങ്ങൾക്ക് സംഭാവനയായി അഞ്ച് ഏക്കർ ഭൂമിയുടെ ആവശ്യമില്ല. ഈ ഓഫർ നിരസിക്കണം. നിങ്ങൾ ഞങ്ങങ്ങളെ സഹായിക്കേണ്ടതില്ല”-ഒവെെസി പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതൽ കാലം നീണ്ടുപോയ വിധിയാണിത്. അയോദ്ധ്യ തർക്കഭൂമിയുടെ അവകാശം ഹിന്ദുക്കൾക്ക് നൽകിക്കൊണ്ടാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. തർക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം നിർമിക്കാനുള്ള ട്രസ്റ്റിന് മൂന്നുമാസത്തിനകം രൂപം നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബാബറി മസ്ജിദിനെ സംരക്ഷിക്കുന്നതിൽ കോൺഗ്രസിന് വീഴ്ചപറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

”കോൺഗ്രസ് അവരുടെ യഥാർത്ഥ നിറം പുറത്തു കാണിച്ചു. കോൺഗ്രസിന്റെ വഞ്ചനയ്ക്കും കാപട്യത്തിനു തെളിവാണിത്. 1949ൽ പള്ളിക്കകത്ത് വിഗ്രഹങ്ങൾ സ്ഥാപിച്ചു. രാജീവ് ഗാന്ധി അന്ന് ആ പൂട്ടുകൾ തുറന്നില്ലായിരുന്നുവെങ്കിൽ മസ്ജിദ് ഇപ്പോഴും അവിടെ ഉണ്ടാകുമായിരുന്നു. നരസിംഹറാവു തന്റെ ചുമതലകൾ നിർവഹിച്ചിരുന്നുവെങ്കിൽ മസ്ജിദ് ഇന്നും ഉണ്ടാകുമായിരുന്നെന്നും ഒവെെസി വിമർശിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, AYODHYA, SUPREME COURT, VERDICT, OWAISI, CRITICISE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.