SignIn
Kerala Kaumudi Online
Sunday, 29 March 2020 9.50 PM IST

മാമാങ്കത്തിന് ഇന്ന് കൊടിയേറും,​ ​ 50​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​2000​-​ ​ൽ​പ്പ​രം​ ​തി​യേ​റ്റ​റു​കളി​ൽ

mamankam

ആ​രാ​ധ​ക​രും​ ​സി​നി​മാ​പ്രേ​മി​ക​ളും​ ​ആ​വേ​ശ​ത്തോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​മ​മ്മൂ​ട്ടി​ച്ചി​ത്രം​ ​മാ​മാ​ങ്കം​ ​ലോ​ക​വ്യാ​പ​ക​മാ​യി​ ​ഇ​ന്ന് ​ര​ണ്ടാ​യി​ര​ത്തി​ൽ​ ​പ​രം​ ​സ്‌​ക്രീ​നു​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.
അ​മ്പ​തോ​ളം​ ​രാ​ജ്യ​ങ്ങ​ളി​ലാ​ണ് ​മാ​മാ​ങ്കം​ ​ഒ​രേ​ ​സ​മ​യം​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്.​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​സ​ർ​വ​കാ​ല​ ​റെ​ക്കാ​ഡ് ​റി​ലീ​സാ​ണി​ത്.​ ​നാ​ല്പ​ത്തി​യൊ​ന്ന് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഒ​രേ​ ​ദി​വ​സം​ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ ​ലൂ​സി​ഫ​റി​ന്റെ​ ​റെ​ക്കാ​ഡാ​ണ് ​മാ​മാ​ങ്കം​ ​മ​റി​ക​ട​ക്കു​ന്ന​ത്.​സൗ​ദി​ അ​റേ​ബ്യയും ഉക്രെയ്നും​ ​അങ്കോളയും ഉ​ൾ​പ്പെ​ടെ​ ​എ​ട്ടോ​ളം​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​ആ​ദ്യ​ ​മ​ല​യാ​ള​ ​ചി​ത്ര​മെ​ന്ന​ ​ഖ്യാ​തി​യും​ ​മാ​മാ​ങ്കം​ ​സ്വ​ന്ത​മാ​ക്കു​ക​യാ​ണ്.


മ​ല​യാ​ള​ത്തി​ന് ​പു​റ​മെ​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ലും​ ​മാ​മാ​ങ്കം​ ​റി​ലീ​സ് ​ചെ​യ്യു​ന്നു​ണ്ട്.
ത​മി​ഴ്‌​നാ​ട്ടി​ലും​ ​ആ​ന്ധ്ര​യി​ലും​ ​നൂ​റ്റി​അ​മ്പ​ത് ​സ്റ്റേ​ഷ​നു​ക​ളി​ലും​ ​ക​ർ​ണാ​ട​ക​യി​ൽ​ ​എ​ഴു​പ​ത്തി​യ​ഞ്ച് ​സ്റ്റേ​ഷ​നു​ക​ളി​ലും​ ​ഉ​ത്ത​രേ​ന്ത്യ​യി​ൽ​ ​ഇ​രു​ന്നൂ​റ് ​സ്റ്റേ​ഷ​നു​ക​ളി​ലു​മാ​ണ് ​മാ​മാ​ങ്കം​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്. ഗൾഫ് നാടുകളി​ലും ഏറ്റവുമധി​കം സ്ക്രീനുകളി​ൽ റി​ലീസ് ചെയ്യുന്ന മലയാള ചി​ത്രമെന്ന ഖ്യാതി​ ഇനി​മുതൽ മാമാങ്കത്തി​ന് സ്വന്തം.


കേ​ര​ള​ത്തി​ൽ​ ​മാ​ത്രം​ ​നാ​നൂ​റോ​ളം​ ​സ്‌​‌​ക്രീ​നു​ക​ളി​ലാ​ണ് ​മാ​മാ​ങ്കം​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ന്യൂ​ ​സ്ക്രീ​ൻ​ 1,​ ​സ്ക്രീ​ൻ​ 2,​ ​കൃ​പ​ ​സ്ക്രീ​ൻ​ 1,​ ​ലെ​നി​ൻ​ ​സി​നി​മാ​സ്,​ ​ശ്രീ​പ​ത്മ​നാ​ഭ,​ ​കൈ​ര​ളി,​ ​ദേ​വി​പ്രി​യ,​ ​ശ്രീ​വി​ശാ​ഖ്,​ ​അ​ജ​ന്ത,​ ​കാ​ർ​ണി​വ​ൽ​ ​സി​നി​മാ​സ് ​(​എം.​ഒ.​റ്റി​),​ ​കാ​ർ​ണി​വ​ൽ​ ​സി​നി​മാ​സ് ​പാ​റ്റൂ​ർ,​ ​ഏ​രീ​സ് ​പ്ള​ക്സ് ​എ​ന്നീ​ ​തി​യേ​റ്റ​റു​ക​ളി​ലാ​ണ് ​മാ​മാ​ങ്കം​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്.​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്രോ​ത്സ​വം​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​കൈ​ര​ളി,​ ​ശ്രീ​പ​ത്മ​നാ​ഭ,​ ​അ​ജ​ന്ത,​ ​കൃ​പ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ശ​നി​യാ​ഴ്ച​ ​മു​ത​ലാ​യി​രി​ക്കും​ ​മാ​മാ​ങ്കം​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ക.​ ​ആ​ദ്യ​ ​ദി​വ​സം​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മാ​ത്രം​ ​അ​റു​പ​തോ​ളം​ ​പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ണ്ടാ​യി​രി​ക്കും.​ ​രാ​വി​ലെ​ ​പ​ത്തി​നാ​ണ് ​ആ​ദ്യ​ ​പ്ര​ദ​ർ​ശ​നം.
പ്രി​യ​ ​താ​ര​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ചി​ത്ര​ത്തെ​ ​വ​ര​വേ​ല്ക്കാ​ൻ​ ​എ​ല്ലാ​ ​റി​ലീ​സ് ​സെ​ന്റ​റു​ക​ളി​ലും​ ​മ​മ്മൂ​ട്ടി​യു​ടെ​ ​ആ​രാ​ധ​ക​ർ​ ​ഫ്ളാ​ഷ് ​മോ​ബും​ ​ഡി.​ജെ.​യും​ ​ബൈ​ക്ക് ​റാ​ലി​യു​മു​ൾ​പ്പെ​ടെ​ ​വി​പു​ല​മാ​യ​ ​പ​രി​പാ​ടി​ക​ളാ​ണ് ​ആ​സൂ​ത്ര​ണം​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.
കാ​വ്യാ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വേ​ണു​ ​കു​ന്ന​പ്പ​ള്ളി​ ​നി​ർ​മ്മി​ച്ച് ​എം.​ ​പ​ത്മ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മാ​മാ​ങ്ക​ത്തി​ന്റെ​ ​ബ​ഡ്ജ​റ്റ് 50​ ​കോ​ടി​ ​രൂ​പ​യാ​ണ്.


തി​​​രു​​​നാ​​​വാ​​​യ​​​ ​​​മ​​​ണ​​​പ്പു​​​റ​​​ത്തെ​​​ ​​​നി​​​ല​​​പാ​​​ട് ​​​ത​​​റ​​​യി​​​ൽ​​​ ​​​പ​​​ന്ത്ര​​​ണ്ട് ​​​വ​​​ർ​​​ഷം​​​ ​​​കൂ​​​ടു​​​മ്പോ​​​ൾ​​​ ​​​അ​​​ര​​​ങ്ങേ​​​റി​​​യി​​​രു​​​ന്ന​​​ ​​​മാ​​​മാ​​​ങ്കം​​​ ​​​ഒ​​​രു​​​ ​​​മ​​​ഹോ​​​ത്സ​​​വം​​​ ​​​മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നി​​​ല്ല.​​​ ​​​മ​​​ര​​​ണ​​​ത്തി​​​നും​​​ ​​​ജീ​​​വി​​​ത​​​ത്തി​​​നു​​​മി​​​ട​​​യി​​​ലു​​​ള്ള​​​ ​​​ഒ​​​രു​​​ ​​​മ​​​ഹാ​​​ ​​​പോ​​​രാ​​​ട്ടം​​​ ​​​കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു. ''​​​പ്രേ​​​ക്ഷ​​​ക​​​രു​​​ടെ​​​ ​​​അ​​​മി​​​ത​​​ ​​​പ്ര​​​തീ​​​ക്ഷ​​​ ​​​ഞ​​​ങ്ങ​​​ൾ​​​ക്ക് ​​​ബാ​​​ദ്ധ്യ​​​ത​​​യ​​​ല്ല.​​​ ​​​മാ​​​മാ​​​ങ്ക​​​ത്തി​​​ന്റെ​​​ ​​​റി​​​സ​​​ൾ​​​ട്ടി​​​നെ​​​ക്കു​​​റി​​​ച്ച് ​​​ഞ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം​​​ ​​​നൂ​​​റ് ​​​ശ​​​ത​​​മാ​​​നം​​​ ​​​ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മു​​​ണ്ട്.​​​"​​​"​​​ ​​​എം.​​​ ​​​പ​​​ത്മ​​​കു​​​മാ​​​ർ​​​ ​​​പ​​​റ​​​യു​​​ന്നു.​​​ആ​​​ക് ​​​ഷ​​​നും​​​ ​​​പാ​​​ട്ടു​​​ക​​​ളു​​​മെ​​​ല്ലാ​​​മു​​​ണ്ടെ​​​ങ്കി​​​ലും​​​ ​​​മാ​​​മാ​​​ങ്കം​​​ ​​​ഒ​​​രു​​​ ​​​ഇ​​​മോ​​​ഷ​​​ണ​​​ൽ​​​ ​​​ഡ്രാ​​​മ​​​യാ​​​ണ്.​​​'​​​'​​​തി​​​രി​​​ച്ച് ​​​വ​​​രി​​​ല്ലെ​​​ന്ന​​​റി​​​ഞ്ഞി​​​ട്ടും​​​ ​​​നാ​​​ടി​​​ന്റെ​​​ ​​​അ​​​ഭി​​​മാ​​​നം​​​ ​​​സം​​​ര​​​ക്ഷി​​​ക്കാ​​​ൻ​​​ ​​​ഇ​​​റ​​​ങ്ങി​​​പ്പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ ​​​ആ​​​ണു​​​ങ്ങ​​​ളു​​​ടെ​​​യും​​​ ​​​അ​​​വ​​​രെ​​​ ​​​കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ ​​​പെ​​​ണ്ണു​​​ങ്ങ​​​ളു​​​ടെ​​​യും​​​ ​​​ക​​​ഥ​​​ ​​​പ​​​റ​​​യു​​​മ്പോ​​​ൾ​​​ ​​​ഇ​​​മോ​​​ഷ​​​ന് ​​​ ത​​​ന്നെ​​​യ​​​ല്ലേ​​​ ​​​പ്രാ​​​ധാ​​​ന്യം​​​ ​​​ന​​​ൽ​​​കേ​​​ണ്ട​​​ത്?​​​"​​​"​​​ ​​​എം.​​​ ​​​പ​​​ത്മ​​​കു​​​മാ​​​ർ​​​ ​​​ചോ​​​ദി​​​ക്കു​​​ന്നു.​​​ഒ​​​രു​​​ ​​​വ​​​ട​​​ക്ക​​​ൻ​​​ ​​​വീ​​​ര​​​ഗാ​​​ഥ​​​യി​​​ൽ​​​ ​​​ഹ​​​രി​​​ഹ​​​ര​​​ന്റെ​​​ ​​​സം​​​വി​​​ധാ​​​ന​​​ ​​​സ​​​ഹാ​​​യി​​​യാ​​​യി​​​രു​​​ന്ന​​​ ​​​എം.​​​ ​​​പ​​​ത്മ​​​കു​​​മാ​​​ർ​​​ ​​​മൂ​​​ന്ന് ​​​പ​​​തി​​​റ്റാ​​​ണ്ടി​​​ന് ​​​ശേ​​​ഷം​​​ ​​​അ​​​തേ​​​ ​​​സി​​​നി​​​മ​​​യി​​​ലെ​​​ ​​​നാ​​​യ​​​ക​​​നെ​​​ ​​​നാ​​​യ​​​ക​​​നാ​​​ക്കി​​​ ​​​ഒ​​​രു​​​ക്കു​​​ന്ന​​​ ​​​സി​​​നി​​​മ.​​​ ​​​പ​​​ഴ​​​ശ്ശി​​​രാ​​​ജ​​​യ്ക്ക് ​​​ശേ​​​ഷം​​​ ​​​പ​​​ത്തു​​​വ​​​ർ​​​ഷം​​​ ​​​ക​​​ഴി​​​ഞ്ഞ് ​​​മ​​​മ്മൂ​​​ട്ടി​​​ ​​​നാ​​​യ​​​ക​​​നാ​​​കു​​​ന്ന​​​ ​​​ച​​​രി​​​ത്ര​​​ ​​​സി​​​നി​​​മ​​​യാ​​​ണി​​​ത്.


മ​മ്മൂ​ട്ടി​ ​മൂ​ന്ന് ​ഗെ​റ്റ​പ്പി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​മാ​മാ​ങ്ക​ത്തി​ൽ​ ​പ്രാ​ചി​ ​ടെ​ഹ്‌​ലാ​ൻ,​ ​ക​നി​ഹ,​ ​അ​നു​സി​താ​ര,​ ​ഇ​നി​യ​ ​എ​ന്നി​വ​രാ​ണ് ​നാ​യി​ക​മാ​ർ.​ ​ഉ​ണ്ണി​മു​കു​ന്ദ​ൻ,​ ​സി​ദ്ദി​ഖ്,​ ​ത​രു​ൺ​ ​വോ​റ,​ ​സു​ദീ​പ് ​നാ​യ​ർ,​ ​മാ​സ്റ്റ​ർ​ ​അ​ച്യു​ത​ൻ,​ ​മ​ണി​ക്കു​ട്ട​ൻ,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​മ​ണി​ക​ണ്ഠ​ൻ​ ​ആ​ചാ​രി,​ ​ക​വി​യൂ​ർ​ ​പൊ​ന്ന​മ്മ,​ ​വ​ത്സ​ലാ​ ​മേ​നോ​ൻ​ ​തു​ട​ങ്ങി​യ​വ​രും​ ​വേ​ഷ​മി​ടു​ന്നു​ണ്ട്.
മ​നോ​ജ് ​പി​ള്ള​യാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​സം​ഗീ​തം​:​ ​എം.​ ​ജ​യ​ച​ന്ദ്ര​ൻ.​ ​സം​ഘ​ട്ട​നം​ ​:​ ​ശ്യാം​ ​കൗ​ശ​ൽ,​ ​ത്യാ​ഗ​രാ​ജ​ൻ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAMANGAM, MAMANGAM MOVIE, RELEASE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.