അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളി തിരുനാളിന് ഇന്ന് കൊടിയേറും. രാവിലെ 5.45ന് വലിയപള്ളിയിൽ വിശുദ്ധ കുർബാന. തുടർന്ന് കൊടിയേറ്റിന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് നാലിന് പ്രസദേന്തി വാഴ്ച, പ്രദക്ഷിണം എന്നിവ നടക്കും. നാളെ രാവിലെ 7.30ന് വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. 20 മുതൽ 23 വരെ ദേശക്കഴുന്ന്. 24ന് വിഖ്യാതമായ നഗരപ്രദക്ഷിണവും വെടിക്കെട്ടും. വൈകിട്ട് 5.45ന് നഗരം ചുറ്റിയുള്ള പ്രദക്ഷിണം. 25ന് രാവിലെ 10.30ന് സീറോ മലബാർ സഭയുടെ ഏറ്റവും ആഘോഷപൂർവമായ കുർബാന ക്രമമായ റാസ അർപ്പിക്കും. വൈകന്നേരം 5.30ന് വലിയപള്ളിയിൽ നിന്ന് പ്രശസ്തമായ തിരുനാൾ പ്രദക്ഷിണം. പ്രദക്ഷിണം ചെറിയപള്ളിക്കും വലിയപള്ളിക്കും വലം വച്ച് രാത്രി 7.30ന് സമാപിക്കും. 26 മുതൽ 31 വരെ എല്ലാ ദിവസവും രാവിലെ 5.45 മുതൽ വൈകിട്ട് 6.30 വരെ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയും മദ്ധ്യസ്ഥ പ്രാർത്ഥനയും. ഫെബ്രുവരി ഒന്നിനാണ് എട്ടാമിടം ആചരണം. വൈകിട്ട് 6.30ന് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് പ്രദക്ഷിണം നടക്കും തുടർന്ന് തിരുസ്വരൂപം മദ്ബഹയിൽ പുനഃപ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് കൊടിയിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |