കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കാഡ് ഉയരത്തിലെത്തി. ഗ്രാമിന് 50 രൂപ വർദ്ധിച്ച് വില 4,100 രൂപയും പവന് 400 രൂപ ഉയർന്ന് 32,800 രൂപയുമായി. രാജ്യാന്തര വില ഔൺസിന് 1,660-70 നിലവാരത്തിൽ നിന്ന് 1,689 ഡോളറിലേക്ക് ഉയർന്നതും രൂപയുടെ മൂല്യം 76ലേക്ക് താഴ്‌ന്നതുമാണ് കാരണം. അതേസമയം, ലോക്ക് ഡൗൺ മൂലം സംസ്ഥാനത്ത് കടകൾ തുറന്ന് പ്രവർത്തിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |