ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിന്റെ വേഗം കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെഅഭിനന്ദിച്ചുകൊണ്ട് മൈക്രോസോഫ്ട് സ്ഥാപകൻ ബിൽ ഗേറ്റ്സ് കത്തെഴുതി.കോവിഡ് പ്രതിരോധത്തിനായി ഡിജിറ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രസർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പിന്റെ കാര്യം പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടാണ് ബിൽ ഗേറ്റ്സിന്റെ കത്ത്.തക്കസമയത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചും ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി പരിശോധനകൾ കർശനമാക്കിയതും ഫലവത്തായി എന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |