SignIn
Kerala Kaumudi Online
Wednesday, 12 August 2020 9.59 PM IST

സപ്ലൈകോ കേന്ദ്രത്തിൽ പിറന്നാൾ ആഘോഷം; 20 പേർക്കെതിരെ കേസ്

aiyf-mkd-pkd
മണ്ണാർക്കാട് കുമരംപുത്തൂരിലെ സപ്ലൈക്കോ ഭക്ഷ്യധാന്യ കിറ്റ് പാക്കിംഗ് കേന്ദ്രത്തിൽ നടന്ന വിവാദമായ പിറന്നാൾ ആഘോഷം

മണ്ണാർക്കാട്: കുമരംപുത്തൂരിൽ സപ്ലൈകോയുടെ ഭക്ഷ്യധാന്യ കിറ്റ് പാക്കിംഗ് കേന്ദ്രത്തിൽ കൊവിഡ് പ്രതിരോധ മാനദണ്ഡം ലംഘിച്ച് എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് പ്രശോഭ് മണ്ണാർക്കാടിന്റെ പിറന്നാൾ ആഘോഷിച്ച സംഭവത്തിൽ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. സാമൂഹിക അകലം പാലിക്കാതെ കേക്ക് മുറിക്കുകയും പാക്കിംഗിനുള്ള ഭക്ഷ്യധാന്യപ്പൊടി വാരിവിതറി ആഘോഷം നടത്തുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സി.പി.ഐ,​ എ.ഐ.വൈ.എഫ് പ്രാദേശിക നേതാക്കളായ രമേഷ്,​ മുസ്തഫ എന്നിവരുൾപ്പെടെ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. പാക്കിംഗ് കേന്ദ്രത്തിൽ വോളണ്ടിയർമാരായിരുന്നു ഇവർ. ഭൂരിഭാഗംപേരും മാസ്ക് അടക്കമുള്ള സുരക്ഷാ സംവിധാനം ഉപയോഗിച്ചിരുന്നില്ല. ചില പാർട്ടി പ്രവർത്തകർ തന്നെയാണ് വീഡിയോയും ഫോട്ടോകളും സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

അന്വേഷണം നടത്തുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു പ്രാദേശിക നേതാവിന്റെ പിറന്നാളാഘോഷം ഇവിടെ നടന്നതായും സൂചനയുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.