SignIn
Kerala Kaumudi Online
Sunday, 12 July 2020 1.13 PM IST

മാനസിക പിരിമുറുക്കത്തിൽ നിന്ന് മുക്തി നേടാൻ ആരാധനാലയങ്ങൾ തുറക്കണം; മുഖ്യമന്ത്രിക്ക് മാർ ജോ‌ർജ് ആലഞ്ചേരിയുടെ കത്ത്

pic

കോഴിക്കോട്: സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു. ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അമ്പത് പേർക്കെങ്കിലും പങ്കെടുക്കാൻ അനുമതി നൽകണം എന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ നിലയിൽ ലോക്ക് ഡൗൺ തുടർന്നാൽ ജനങ്ങളുടെ മാനസിക സംഘർഷം വർദ്ധിക്കുമെന്നും മാർ ജോർജ് ആലഞ്ചേരി കത്തിൽ പറയുന്നു. ആളുകളുടെ മാനസിക പിരിമുറുക്കത്തിൽ നിന്ന് മുക്തി നേടാൻ ആരാധനാലയങ്ങൾ തുറക്കേണ്ടത് ആവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. നാലാംഘട്ട ലോക്ക് ഡൗണിൽ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന ഇളവുകൾക്ക് അനുസരിച്ചായിരിക്കും സംസ്ഥാന സർക്കാർ നിലപാട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.