വാഷിംഗ്ടൺ:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പോസ്റ്റുകൾ സംബന്ധിച്ച് കമ്പനിയുടെ നയങ്ങളിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ഫേസ്ബുക്ക് ജീവനക്കാർ തിങ്കളാഴ്ച ’വെർച്വൽ വാക്ക് ഔട്ട്’ നടത്തി. ഇൗ ജീവനക്കാർ ഫേസ്ബുക്കിൽ നിന്ന് വിട്ടുനിന്നതിനൊപ്പം പ്രതിഷേധം പ്രകടിപ്പിക്കാൻ ട്വിറ്റർ അക്കൗണ്ടുകൾ ഉപയോഗിക്കുകയും ചെയ്തു.
ട്രംപിന്റെ വംശീയവിരുദ്ധ നിലപാടുകൾ ഒരു പ്രശ്നവുമില്ലാതെ പ്രസിദ്ധീകരിക്കാൻ ഫേസ്ബുക്ക് അനുവദിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു നടപടിയെടുക്കൂ എന്ന ഹാഷ് ടാഗിൽ ജീവനക്കാർ പ്രതിഷേധിച്ചത്. അമേരിക്കയിൽ പൊലീസ് നടപടിയിൽ ജോർജ് ഫ്ളോയിഡ് കൊല്ലപ്പെട്ട സംഭവത്തെത്തുടർന്നുള്ള പ്രക്ഷോഭത്തെ പ്രകോപനപരമായ ഭാഷയിലാണ് ട്രംപ് നേരിട്ടത്. ഇൗ പ്രതികരണങ്ങളെല്ലാം നടത്തിയത് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് . ഇതോടെ ഫേസ്ബുക്ക് ഒഴികെയുള്ള മാദ്ധ്യമങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഫേസ്ബുക്ക് മാത്രം നടപടിയൊന്നുമുണ്ടായില്ല. ഇതിൽ ജീവനക്കാർക്കുൾപ്പെടെ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. ഇതാണ് വെർച്വൽ വാക്ക് ഔട്ടിലൂടെ ജീവനക്കാർ പ്രകടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |