SignIn
Kerala Kaumudi Online
Thursday, 28 January 2021 3.32 PM IST

രണ്ടു വീടുകളിൽ കസ്​റ്റംസ് പരിശോധന, സരിത്തും സ്വപ്നയുമായി അടുത്ത ബന്ധമെന്ന് ഗൺമാൻ

swapna-suresh

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതികളായ സരിത്തും സ്വപ്നയുമായി അടുത്ത ബന്ധമാണുള്ളതെന്ന് കോൺസുലേ​റ്റിലെ ഗൺമാനായിരുന്ന ജയഘോഷ് കസ്​റ്റംസിനു മൊഴി നൽകി. ജയഘോഷിന്റെ രണ്ടു വീടുകളിൽ ഇന്നലെ പരിശോധന നടത്തിയശേഷം ചോദ്യം ചെയ്തപ്പോഴാണ് ഇവരുമൊത്ത് പലതവണ വിമാനത്താവളത്തിൽ പോയിരുന്നതായും പറഞ്ഞത്.

സ്വപ്നയ്ക്കും സരിത്തിനുമൊപ്പം കോൺസുലേ​റ്റിലെ വാഹനത്തിൽ സഞ്ചരിച്ചിരുന്നു. പാഴ്സൽ സ്വീകരിക്കാൻ സരിത്തുമൊത്ത് കാർഗോ കോംപ്ലക്സിൽ എത്തിയിരുന്നു. എന്നാൽ, ഇരുവരുമായി ഏതു തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകിയില്ല. ജയഘോഷിന്റെ പല മൊഴികളിലും വൈരുദ്ധ്യമുള്ള സാഹചര്യത്തിൽ വീണ്ടും മൊഴിയെടുക്കും.
ജയഘോഷിന്റെ ആക്കുളം കരിമണലിലെ സ്വപ്നനിവാസ് എന്ന കുടുംബവീട്ടിലും വട്ടിയൂർക്കാവ് തോപ്പ്മുക്കിലെ ഗ്രീഷ്മത്തിലുമാണ് ഒരേസമയം പരിശോധന നടത്തിയത്. കരിമണലിലെ വീട്ടിലുണ്ടായിരുന്ന ജയഘോഷിനെ വട്ടിയൂർക്കാവിലെ വീട്ടിലെത്തിച്ചാണ് ചോദ്യം ചെയ്തത്. ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെയുള്ള രേഖകളും കണ്ടെടുത്തു. ഭാര്യ,ബന്ധുക്കൾ എന്നിവരിൽ നിന്നു വിവരം ശേഖരിച്ചു. കുടുംബവീട്ടിലെ പരിശോധന ഏറെ നേരം നീണ്ടു.
സർവീസ് ചട്ടങ്ങൾ ലംഘിച്ചതിന് ജയഘോഷിനെ സി​റ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SWAPNA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.