SignIn
Kerala Kaumudi Online
Saturday, 16 May 2026 1.44 PM IST

സംസ്ഥാനത്ത്   ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകൾ, 22 പ്രദേശങ്ങളെ  ഒഴിവാക്കി

hotspot

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എലഞ്ഞി (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), പൂത്രിക (സബ് വാര്‍ഡ് 10), രാമമംഗലം (സബ് വാര്‍ഡ് 8), നോര്‍ത്ത് പറവൂര്‍ (സബ് വാര്‍ഡ് 3), തിരുമാറാടി (സബ് വാര്‍ഡ് 9), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാര്‍ഡുകളും), കുണ്ടറ (സബ് വാര്‍ഡ് 6), മൈനാഗപ്പള്ളി (1, 2), മൈലം (9), തൃശൂര്‍ ജില്ലയിലെ അവിനിശേരി (സബ് വാര്‍ഡ് 4, 5), മുള്ളൂര്‍ക്കര (സബ് വാര്‍ഡ് 6), മതിലകം (സബ് വാര്‍ഡ് 16), കോഴിക്കോട് ജില്ലയിലെ കരുവാറ്റൂര്‍ (സബ് വാര്‍ഡ് 4, 11), ഇടുക്കി ജില്ലയിലെ ശാസ്താംപാറ (10), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (1, 2, 3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

22 പ്രദേശങ്ങളെ ഇന്ന് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (എല്ലാ വാര്‍ഡുകളും), തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 13), റാന്നി പഴയങ്ങാടി (12), റാന്നി പെരുനാട് (1), നെടുമ്പ്രം (3), കോന്നി (13), എറണാകുളം ജില്ലയിലെ പോത്തനിക്കാട് (6, 7 (സബ് വാര്‍ഡ്), അങ്കമാലി മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 2), മുണ്ടക്കുഴ (സബ് വാര്‍ഡ് 10), മുളന്തുരുത്തി (സബ് വാര്‍ഡ് 6), പിറവം മുന്‍സിപ്പാലിറ്റി (4), തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (20), പെരിഞ്ഞാനം (1), വെള്ളങ്കൊല്ലൂര്‍ (സബ് വാര്‍ഡ് 12), പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (4), നെല്ലായ (1, 8), തച്ചമ്പാറ (14), കോഴിക്കോട് ജില്ലയിലെ നരിക്കുനി (5), പേരാമ്പ്ര (സബ് വാര്‍ഡ് 4, 6, 10, 11,13), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (19), എആര്‍ നഗര്‍ (1), കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (3, 5) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 610 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. അതേസമയം കേരളത്തിൽ ഇന്ന് 3830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 2263 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COVID 19, HOTSPOT, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA