ന്യൂഡൽഹി: കൊവിഡ് സാഹചര്യം പരിഗണിച്ച് വർഷകാല സമ്മേളനത്തിൽ നിന്ന് വിട്ടു നിൽക്കാൻ രാജ്യസഭയിലെ കോൺഗ്രസ് എം.പിമാരായ മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗും പി. ചിദംബരവും തീരുമാനിച്ചു. ഇവരടക്കം 14 മുതിർന്ന രാജ്യസഭാ എം.പിമാർ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന് അവധി അപേക്ഷ നൽകിയിട്ടുണ്ട്.
മൻമോഹൻസിംഗ്, ചിദംബരം, ഓസ്‌കാർ ഫെർണാണ്ടസ്(കോൺഗ്രസ്), അംബുമണി രാംദോസ്(പി.എം.കെ), മാനസ് രഞ്ജൻ പൂനിയ(തൃണമൂൽ), എസ്.ഡി. ഗുപ്‌ത(ആംആദ്‌മി), പരിമൾ നത്വാനി എന്നിവരാണ് സമ്മേളനകാലം മുഴുവൻ അവധിയെടുക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കേണ്ടത് എം.പിമാരുടെ ഉത്തരവാദിത്വമാണെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നൽകിയാൽ അവധി നൽകുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |