കല്ലമ്പലം: കുടവൂരിൽ കരടിയെ കണ്ടതായുള്ള സംശയത്തെ തുടർന്ന് നാട്ടുകാർ ആശങ്കയിൽ. പരിശോധനയിൽ
കരടിയുടെതെന്ന് തോന്നിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മടന്തപ്പച്ച സ്വദേശി റൈഹാനത്ത് കഴിഞ്ഞദിവസം രാത്രിയിൽ മകൻ ആസിഫ് ബൈക്കിൽ വീട്ടിലെത്തിയ ശബ്ദം കേട്ട് പുറത്തിറങ്ങുമ്പോൾ കരടിയെ കണ്ടെന്നാണ് പറയുന്നത്. നാട്ടുകാരിൽ ചിലർ കരടിയെയും കരടിയുടെ കാൽപ്പാടുകളും കണ്ടെന്ന് അറിയിച്ചിരുന്നു. ഫോറസ്റ്റിൽ വിവരമറിയിച്ചിട്ട് അധികൃതർ എത്തിയില്ലെന്നും ആക്ഷേപമുണ്ട്. അടുത്തിടെ കൊല്ലം ജില്ലയിലെ ശീമാട്ടി, കല്ലുവാതുക്കൽ പ്രദേശങ്ങളിൽ കരടിയെ കണ്ടിരുന്നു.