SignIn
Kerala Kaumudi Online
Friday, 26 February 2021 9.06 PM IST

ഹൃ​ദ​യ​ത്തി​നും​ ​ഓ​ർ​മ്മ​യ്‌​ക്കും ഇ​ട​യി​ലെ​ നി​ത്യ​ര​ഹ​സ്യം

heart-

ഓ​ർ​മ്മ​യു​ടെ​ ​പേ​ട​കം​ ​മ​സ്തി​ഷ്ക​മോ​ ​ഹൃ​ദ​യ​മോ​?​ ​ത​ല​ച്ചോ​റി​ന്റെ​ ​ര​ഹ​സ്യ​മു​റ​ങ്ങു​ന്ന​ ​അ​ട​രു​ക​ൾ​ക്ക​പ്പു​റ​ത്ത് ​ഓ​ർ​മ്മ​ക​ൾ​ക്ക് ​അ​സ്തി​ത്വ​മു​ണ്ടെ​ന്ന് ​ന്യൂ​റോ​ള​ജി​സ്റ്റു​ക​ൾ​ ​സ​മ്മ​തി​ച്ചു​ത​രി​ല്ല.​ ​പ​ക്ഷേ,​​​ ​ലോ​ക​മെ​ങ്ങും​ ​നി​ന്ന് ​അ​ത്ത​രം​ ​അ​മ്പ​ര​പ്പി​ക്കു​ന്ന​ ​അ​നു​ഭ​വ​ ​വി​വ​ര​ണ​ങ്ങ​ളു​ണ്ട്.​ ​മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ​ ​ഓ​രോ​ ​കോ​ശ​ത്തി​നും​ ​സ്വ​ന്തം​ ​സ്മൃ​തി​മ​ണ്ഡ​ല​മു​ണ്ട് ​(​സെ​ല്ലു​ലാ​ർ​ ​മെ​മ്മ​റി​)​​.​ ​ഒ​രു​ ​പ്ര​ത്യേ​ക​ത​രം​ ​ഉ​ദ്ദീ​പ​ന​ത്തോ​ട് ​പ്ര​തി​ക​രി​ക്കു​ന്ന​ ​കോ​ശ​ങ്ങ​ൾ,​​​ ​എ​ല്ലാ​ക്കാ​ല​ത്തും​ ​അ​തേ​ ​ഉ​ദ്ദീ​പ​ന​മു​ണ്ടാ​ക്കു​ന്ന​ ​അ​നു​ഭ​വ​ങ്ങ​ളോ​ട് ​സ​മാ​ന​മാ​യ​ ​വി​ധ​ത്തി​ൽ​ ​പ്ര​തി​ക​രി​ക്കു​മെ​ന്ന​താ​ണ് ​സെ​ല്ലു​ലാ​ർ​ ​മെ​മ്മ​റി​യു​ടെ​ ​അ​ടി​സ്ഥാ​ന​ ​ത​ത്വം.
ഹൃ​ദ​യം​ ​മാ​റ്റി​വ​യ്‌​ക്ക​ൽ​ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​വി​ധേ​യ​രാ​യ​വ​രി​ലെ​ ​ഇ​ത്ത​രം​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​പ​ല​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ദാ​താ​വി​ന് ​ഇ​ഷ്ട​മു​ണ്ടാ​യി​രു​ന്ന​ ​ഭ​ക്ഷ​ണ​ത്തോ​ട് ​പ്ര​തി​പ​ത്തി​ ​തോ​ന്നു​ക,​​​ ​സ്വ​ഭാ​വ​ത്തി​ലെ​ ​ചി​ല​ ​സ​വി​ശേ​ഷ​ത​ക​ൾ​ ​പ​ക​ർ​ത്ത​പ്പെ​ടു​ക,​​​ ​ദാ​താ​വി​ന്റെ​ ​അ​നു​ഭ​വ​ങ്ങ​ളോ​ട് ​സാ​മ്യ​മു​ള്ള​ ​അ​നു​ഭ​വ​ങ്ങ​ളു​ടെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സ്വീ​ക​ർ​ത്താ​വി​ന്റെ​ ​ശ​രീ​രം​ ​അ​തേ​ ​മ​ട്ടി​ൽ​ ​പ്ര​തി​ക​രി​ക്കു​ക​ ​എ​ന്നി​വ​യൊ​ക്കെ​ ​അ​വി​ശ്വ​സ​നീ​യ​മാം​ ​വി​ധം​ ​അ​സാ​ധാ​ര​ണ​ങ്ങ​ളാ​ണ്.​ ​തെ​ളി​വു​ക​ളി​ല്ലെ​ന്ന് ​വൈ​ദ്യ​ശാ​സ്ത്രം​ ​ത​ള്ളി​പ്പ​റ​യു​മ്പോ​ഴും​ ​ഉ​ത്ത​ര​മി​ല്ലാ​ത്ത​ ​പ്ര​ഹേ​ളി​ക​ ​പോ​ലെ​ ​കോ​ശ​സ്മൃ​തി​ ​എ​ന്ന​ ​അ​ദ്ഭു​തം​ ​അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​ ​നി​ല​നി​ൽ​ക്കു​ന്നു.
മ​നു​ഷ്യ​ൻ​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​ജീ​വി​ക​ളു​ടെ​യും​ ​ഓ​ർ​മ്മ​ ​ത​ല​ച്ചോ​റി​ലാ​ണ്.​മ​സ്തി​ഷ്‌​ക​ ​കോ​ശ​ങ്ങ​ളാ​യ​ ​ന്യൂ​റോ​ണു​ക​ൾ​ ​ആ​ണ് ​ഓ​‌​ർ​മ്മ​ക​ളു​ടെ​ ​ഇ​രി​പ്പി​ടം.​ ​ന്യൂ​റോ​ണു​ക​ക​ളി​ലാ​ണ് ​ഓ​ർ​മ്മ​ക​ൾ​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​തും​ ​സൂ​ക്ഷി​ക്കു​ന്ന​തും.​ ​ആ​വ​ശ്യ​മു​ള്ള​പ്പോ​ഴൊ​ക്കെ​ ​ആ​ ​ഓ​ർ​മ്മ​ക​ൾ​ ​ഓ​ർ​മ്മി​ച്ചെ​ടു​ക്കു​ന്ന​തും​ ​ന്യൂ​റോ​ണു​ക​ളി​ൽ​ ​നി​ന്നാ​ണ്.
എ​ന്നാ​ൽ​ ​മ​സ്തി​ഷ്‌​ക്ക​ത്തി​നു​ ​പു​റ​ത്ത് ​ശ​രീ​ര​ത്തി​ന്റെ​ ​മ​റ്റ് ​കോ​ശ​ങ്ങ​ളും​ ​ഓ​ർ​മ്മ​ക​ൾ​ ​സൂ​ക്ഷി​ക്കു​മെ​ന്ന​ ​ഒ​രു​ ​നി​ഗ​മ​നം​ ​ഉ​ണ്ട്.​ ​ഓ​ർ​മ്മ​ക​ൾ​ ​മാ​ത്ര​മ​ല്ല,​​​ ​വ്യ​ക്തി​പ​ര​മാ​യ​ ​സ്വ​ഭാ​വ​ ​സ​വി​ശേ​ഷ​ത​ക​ളും​ ​ശ​രീ​ര​ ​കോ​ശ​ങ്ങ​ളി​ൽ​ ​സൂ​ക്ഷി​ക്കു​മ​ത്രേ.​ ​ഇ​തി​നെ​യാ​ണ് ​സെ​ല്ലു​ലാ​ർ​ ​മെ​മ്മ​റി​ ​അ​ഥ​വാ​ ​കോ​ശ​ ​സ്‌​മ​ര​ണ​ ​എ​ന്ന് ​പ​റ​യു​ന്ന​ത്.​ ​ശ​രീ​ര​ത്തി​ന് ​മൊ​ത്തം​ ​ഈ​ ​ക​ഴി​വു​ണ്ട​ന്നും​ ​(​ ​ബോ​ഡി​ ​മെ​മ്മ​റി​ ​)​​​ ​വാ​ദ​മു​ണ്ട്.
കോ​ശ​ങ്ങ​ളു​ടെ​ ​ഓ​ർ​മ്മ​ക​ൾ​ ​നീ​ണ്ടു​ ​നി​ൽ​ക്കു​മെ​ന്നും​ ​ബോ​ധ​മ​ന​സ് ​മ​റ​ന്നു​ ​പോ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​പോ​ലും​ ​ശ​രീ​രം​ ​കോ​ശ​ങ്ങ​ളു​ടെ​ ​ത​ല​ത്തി​ൽ​ ​വ​രെ​ ​ഓ​ർ​മ്മി​ച്ചു​ ​വ​യ്‌​ക്കു​മെ​ന്നും​ ​ഇ​ക്കൂ​ട്ട​ർ​ ​പ​റ​യു​ന്നു.​ ​ഇ​ത് ​ശാ​സ്‌​ത്രീ​യ​മാ​യി​ ​തെ​ളി​യി​ച്ചി​ട്ടി​ല്ല.​ ​മാ​ത്ര​മ​ല്ല.​ ​ഇ​ത് ​അ​സം​ഭ​വ്യ​വു​മാ​ണെ​ന്ന് ​ശാ​സ്‌​ത്ര​ജ്ഞ​ർ​ ​പ​റ​യു​ന്നു.
എ​ന്നാ​ൽ​ ​മ​നു​ഷ്യ​ന് ​ഉ​ണ്ടാ​കു​ന്ന​ ​എ​ല്ലാ​ ​അ​നു​ഭ​വ​ങ്ങ​ളും,​​​ ​അ​വ​ ​എ​ത്ര​ ​ചെ​റു​താ​യാ​ലും​ ​അ​വ​ ​ത​ല​ച്ചോ​റി​ൽ​ ​മാ​ത്ര​മ​ല്ല,​​​ ​ശ​രീ​ര​ത്തി​ലെ​ ​എ​ല്ലാ​ ​കോ​ശ​ങ്ങ​ളി​ലും​ ​എ​ത്തു​മെ​ന്നും​ ​ആ​ ​അ​നു​ഭ​വ​ത്തി​ന് ​ശേ​ഷം​ ​അ​തി​ന്റെ​ ​കൈ​യൊ​പ്പ് ​എ​ല്ലാ​ ​കോ​ശ​ങ്ങ​ളി​ലും​ ​ശേ​ഷി​ക്കു​മെ​ന്നും​ ​ആ​ണ് ​വാ​ദം.​ ​അ​തി​നാ​ലാ​ണ് ​മ​നു​ഷ്യ​ ​ശ​രീ​ര​ത്തി​ന് ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​സ്വ​മേ​ധ​യാ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്ന​തെ​ന്ന് ​അ​മേ​രി​ക്ക​ൻ​ ​ബ​യോ​ള​ജി​സ്റ്റാ​യ​ ​പീ​റ്റ​‌​ർ​ ​ലെ​വി​ൻ​ ​പ​റ​യു​ന്നു.
തെ​ളി​വു​ക​ൾ​ ​ഇ​ല്ലെ​ങ്കി​ലും​ ​ബോ​ഡി​ ​മെ​മ്മ​റി​ ​പ​ല​ ​വി​ധ​ത്തി​ൽ​ ​ഉ​ണ്ടാ​വാ​മെ​ന്ന് ​ഗ​വേ​ഷ​ക​ർ​ ​പ​റ​യു​ന്നു.​ ​കാ​യി​ക​മാ​യ​ ​ഒ​രു​ ​പ്ര​വൃ​ത്തി​ ​നി​ര​ന്ത​രം​ ​ചെ​യ്യു​മ്പോ​ഴും,​​​ ​ആ​ഘാ​ത​മു​ണ്ടാ​ക്കി​യ​ ​ഒ​രു​ ​സം​ഭ​വ​ത്തോ​ടു​ള്ള​ ​പ്ര​തി​ക​ര​ണ​വു​മൊ​ക്കെ​ ​ഇ​തി​ന് ​കാ​ര​ണ​മാ​കാം.​ ​ജീ​വ​ന് ​ഭീ​ഷ​ണി​യാ​കു​ന്ന​ ​ഒ​രാ​ക്ര​മ​ണം,​​​ ​ലൈം​ഗി​ക​ ​അ​തി​ക്ര​മം,​​​ ​യു​ദ്ധം​ ​തു​ട​ങ്ങി​യ​വ​ ​ആ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന​ ​ഓ​ർ​മ്മ​ക​ൾ​ ​സൃ​ഷ്‌​ടി​ക്കും.​ ​അ​തെ​ല്ലാം​ ​ശ​രീ​ര​ത്തി​ന് ​തീ​വ്ര​മാ​യ​ ​അ​നു​ഭ​വ​ങ്ങ​ളാ​കും.​
​ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന്റെ​ ​ഓ​ർ​മ്മ​ക​ൾ​ ​ശ​രീ​ര​ത്തി​ന്റെ​ ​പ്ര​തി​ക​ര​ണ​ങ്ങ​ളാ​യി​ ​രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടും.​ ​പി​ൽ​ക്കാ​ല​ത്ത് ​ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന​ ​ഇ​ന്ദ്രി​യാ​നു​ഭ​വ​ങ്ങ​ൾ​ ​ആ​ ​ഓ​ർ​മ്മ​ക​ൾ​ ​ഉ​ണ​ർ​ത്തും.​അ​പ്പോ​ൾ​ ​ഈ​ ​ഓ​ർ​മ്മ​ക​ളെ​ല്ലാം​ ​ശ​രീ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​താ​ണ്.
അ​വ​യ​വം​ ​മാ​റ്റി​ ​വ​ച്ച​വ​രി​ൽ​ ​സെ​ല്ലു​ലാ​ർ​ ​ഓ​ർ​മ്മ​ക​ൾ​ ​ഉ​ണ്ടെ​ന്നും​ ​പ​റ​യ​പ്പെ​ടു​ന്നു.​ ​അ​വ​രി​ൽ​ ​പു​തി​യ​ ​ഓ​ർ​മ്മ​ക​ളും​ ​ചി​ന്ത​ക​ളും​ ​വി​കാ​ര​ങ്ങ​ളും​ ​ഒ​ക്കെ​ ​രൂ​പ​പ്പെ​ടാം.​അ​ത് ​അ​വ​യ​വം​ ​മാ​റ്റി​വ​ച്ച​തി​നെ​ ​പ​റ്റി​യു​ള്ള​ ​ഉ​ൽ​ക്ക​ണ്ഠ​ക​ളി​ൽ​ ​നി​ന്നാ​വാം.​ ​പു​തി​യ​ ​അ​വ​യ​വ​ത്തെ​ ​ശ​രീ​രം​ ​തി​ര​സ്‌​ക​രി​ക്കാ​തി​രി​ക്കാ​ൻ​ ​പ്ര​തി​രോ​ധ​ ​വ്യ​വ​സ്ഥ​യെ​ ​മ​ര​വി​പ്പി​ക്കു​ന്ന​തി​ന് ​ന​ൽ​കു​ന്ന​ ​മ​രു​ന്നു​ക​ളു​ടെ​ ​ഫ​ല​മാ​വാം.​ ​ഈ​ ​ഓ​ർ​മ്മ​ക​ളെ​ല്ലാം​ ​മ​സ്‌​തി​ഷ്‌​ക​ത്തി​ന് ​പു​റ​ത്തു​ള്ള​ ​കോ​ശ​ങ്ങ​ളി​ൽ​ ​സൂ​ക്ഷി​ച്ചു​ ​വ​യ്ക്ക​പ്പെ​ടും​ ​എ​ന്ന​ ​നി​ഗ​മ​നം​ ​ഉ​ണ്ട്.​ ​ഇ​തി​ന് ​ശാ​സ്‌​ത്രീ​യ​മാ​യ​ ​പി​ൻ​ബ​ലം​ ​ഇ​ല്ലെ​ന്നി​രി​ക്കെ,​​​ ​ഇ​ത്ത​രം​ ​ഓ​ർ​മ്മ​ക​ളും​ ​മ​സ്‌​തി​ഷ്‌​ക​ ​കോ​ശ​ങ്ങ​ളി​ൽ​ ​ത​ന്നെ​ ​സൂ​ക്ഷി​ച്ച് ​വ​യ്ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത​യെ​ന്നും​ ​ശാ​സ്‌​ത്ര​ജ്ഞ​ർ​ ​പ​റ​യു​ന്നു.
എ​ന്നാ​ൽ​ ​ചി​ല​ത​രം​ ​ജീ​വി​ക​ൾ​ക്ക് ​സെ​ല്ലു​ലാ​ർ​ ​മെ​മ്മ​റി​ ​ഉ​ണ്ടെ​ന്ന​തി​ന് ​തെ​ളി​വ് ​നി​ര​ത്തു​ന്നു​മു​ണ്ട്.​ ​ത​ല​യും​ ​ത​ല​ച്ചോ​റും​ ​നീ​ക്കം​ ​ചെ​യ്‌​ത​ ​നാ​ട​വി​ര​ക​ളെ​ ​പ​രി​ശീ​ലി​പ്പി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​അ​മേ​രി​ക്ക​യി​ലെ​ ​ട​ഫ്‌​റ്റ്സ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഗ​വേ​ഷ​ക​ർ​ ​തെ​ളി​യി​ച്ചു.​ ​ഈ​ ​വി​ര​യു​ടെ​ 279​ൽ​ ​ഒ​രം​ശ​ത്തി​ൽ​ ​നി​ന്ന് ​ആ​ഴ്‌​ച​ക​ൾ​ക്കു​ള്ളി​ൽ​ ​ഒ​രു​ ​പൂ​ർ​ണ​ ​വി​ര​യെ​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​നും​ ​പ്ര​കാ​ശ​ത്തി​ന്റെ​യും​ ​ഭ​ക്ഷ​ണ​ത്തി​ന്റെ​യും​ ​നേ​ർ​ക്ക് ​ച​ലി​ക്കാ​ൻ​ ​പ​രി​ശീ​ലി​പ്പി​ക്ക​ക്കാ​നും​ ​ക​ഴി​ഞ്ഞു.​ ​ഇ​ത് ​ശ​രീ​ര​ത്തി​ന്റെ​ ​മ​റ്റ് ​കോ​ശ​ങ്ങ​ളി​ൽ​ ​ഓ​ർ​മ്മ​ക​ൾ​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന​തി​ന്റെ​ ​തെ​ളി​വാ​ണ​ത്രേ.​ ​മ​നു​ഷ്യ​നി​ൽ​ ​ഈ​ ​സാ​ദ്ധ്യ​ത​ ​തെ​ളി​യി​ക്കാ​ൻ​ ​ഇ​തു​വ​രെ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WORLD HEART DAY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.