ഫ്രാൻസ്: ഫ്രഞ്ച് പാർലമെന്റിനെ അഭിസംബോധന ചെയ്യാനായി ബെലാറസ് പ്രതിപക്ഷ നേതാവായ സ്വെറ്റ്ലാനെയെ ക്ഷണിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. ബെലാറസ് പ്രസിഡന്റ് ലുകാഷെങ്ക രഹസ്യമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് വൻവിവാദമായിരിക്കുന്ന സന്ദർഭത്തിൽ സ്വെറ്റ്ലാനയുടെ സന്ദർശനം വളരെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. തന്റെ രാജ്യത്തെ രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാൻ ആവശ്യമായ സഹായം നൽകുമെന്ന് മാക്രോൺ അറിയിച്ചതായും സ്വെറ്റ്ലാന പറയുന്നു. എന്നാണ് പാലർമെന്റിനെ അഭിസംബോധന ചെയ്യുകയെന്നത് വ്യക്തമല്ല.