കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിലെ നാട്ടുക്കാരുടെ 'കൊച്ചുമോൻ' എന്നറിയപ്പെടുന്ന ഫെബിൻ കുര്യാക്കോസ് നാലാം വാർഡ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച് 2012 -മുതൽ യൂത്ത്കോൺഗ്രസ് കുറുപ്പംപടി മണ്ഡലം പ്രസിഡന്റായും ,സെൻ മേരീസ് യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു വരുന്നു. രാഷ്ട്രീയ സാമുഹ്യ സാംസ്കാരിക രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്.പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു. കൊവിഡ് ദുരിതമനുഭവിക്കുന്ന അൻപതോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തുകയും ഓൺലൈൻ ക്ലാസുകൾ വേണ്ടി 27 കുട്ടികൾക്ക് ടിവി പഠനസഹായമായി നൽകിയിട്ടുണ്ട്.വാർഡിൽ വൻകിട കുടിവെള്ള പദ്ധതികൾ,ഭവന നിർമ്മാണ പദ്ധതികൾ ,ലിഫ്റ്റ് ഇറിഗേഷൻ ജലസേചന പദ്ധതികൾ, പാവപ്പെട്ടവർക്ക് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ , ചികിത്സാസഹായ പദ്ധതികൾ തുടങ്ങി നിരവധി സമഗ്ര വികസന പദ്ധതികളാണ് ആവിഷ്ക്കരിക്കാൻ ഉദ്ദേശിക്കുന്നത് . ഒരു വർഷത്തിൽ ഒരു കുടുംബത്തിന് ഒരു ആനുകൂല്യം എന്നതാണ് ലക്ഷ്യമെന്നും ഫെബിൻ പറഞ്ഞു.എല്ലാ പ്രവർത്തനങ്ങൾക്കും വാർഡിലെ വികസനത്തിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് യു.ഡി.എഫിലെ മുതിർന്ന പ്രവർത്തകനായ പിതാവ് എം.വി. കുര്യാക്കോസും കൂടെയുണ്ട്.