പ്രി പ്രൈമറിയിൽ അദ്ധ്യാപകർക്കും ആയമാർക്കും
500-1000 വേതന വർദ്ധന
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വികസന പ്രവർത്തനങ്ങൾക്ക് ബഡ്ജറ്റിൽ 1665 കോടി രൂപ. കിഫ്ബിയിലൂടെയുള്ള പശ്ചാത്തല വികസനം, ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്ക് 120 കോടി. കുട്ടികളെ കൗൺസലിംഗ് നടത്തുന്നവരുടെ ഓണറേറിയം 24000രൂപ. ക്രമേണ എല്ലാ സ്‌കൂളുകളിലും ഒരു കൗൺസിലറെയെങ്കിലും നിയോഗിക്കും. പ്രിപ്രൈമറിയിൽ 10വർഷത്തിൽ താഴെ സർവീസുള്ള അദ്ധ്യാപകരുടെയും ആയമാരുടെയും അലവൻസ് 500 രൂപ വീതവും അതിനു മുകളിലുള്ളവരുടേത് 1000രൂപ വീതവും വർദ്ധിപ്പിച്ചു.
പഠന നിലവാരമുയർത്താൻ 73 കോടി
ഐ.ടി സൗകര്യങ്ങൾക്ക് കൈറ്റിന് 30 കോടി
സ്‌കൂൾ യൂണിഫോമിന് 105 കോടി
ഉച്ചഭക്ഷണത്തിന് 526 കോടി
സാക്ഷരതാ മിഷന് 18കോടി
വൊക്കേഷണൽ,ഹയർ സെക്കൻഡറിക്ക് 111കോടി
സമഗ്രശിക്ഷാ അഭിയാന് അടങ്കൽ 240 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |