ഉദ്ഘാടനം ഇന്ന് മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ടഫൻ ഗ്ളാസ് (സ്വിസ്ടൺ) പ്ളാന്റിന്റെ ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ ഇന്ന് തിരുവനന്തപുരം മേനംകുളം കിൻഫ്ര ഇന്റർനാഷണൽ അപ്പാരൽ പാർക്കിൽ രാവിലെ 11ന് നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും.
ഡെപ്യൂട്ടി സ്പീക്കർ വി. ശശി, കൊടിക്കുന്നിൽ സുരേഷ് എം.പി., പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, വി. ജോയി, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിക്കും.
ഉന്നത ഗുണനിലവാരത്തിലുള്ള ടഫൻ ഗ്ളാസുകളുടെ നിർമ്മാണത്തിനായി ഫസ്റ്റ് ക്വാളിറ്റി റോ മെറ്റീരിയലുകൾ, ഇറക്കുമതി ചെയ്ത ഓട്ടോമേറ്റഡ് മെഷീനുകൾ, പരിചയസമ്പന്നരായ തൊഴിലാളികൾ, അത്യാധുനിക ടെക്നോളജി എന്നിവയടങ്ങിയ മികച്ച നിർമ്മിതിയാണ് സ്വിസ്ടണിന്റെ പുതിയ ടഫൻ ഗ്ളാസ് പ്ളാന്റ് എന്ന് മാനേജിംഗ് ഡയറക്ടർ ഷിബു അബൂബക്കർ പറഞ്ഞു. ഫോൺ : 89433 55832