SignIn
Kerala Kaumudi Online
Wednesday, 12 May 2021 4.53 AM IST

കെ.എസ്.ആർ.ടി.സി രാത്രികാല സർവീസുകൾ കുറയ്ക്കും, രാത്രി 9 നു ശേഷം റിസർവേഷൻ മുഖേനയാക്കും

ks

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിക്കുറയ്ക്കും. അത് എത്രയെന്ന് തീരുമാനിച്ചിട്ടില്ല. ജില്ലകൾക്കകത്ത് സർവീസ് നടത്തുന്ന ബസുകളായിരിക്കും കുറയ്ക്കുക. ദീർഘദൂര സർവീസുകൾ കുറയ്ക്കില്ല. ഇതിന് സർക്കാർ അനുമതി തേടും.

റിസർവേഷൻ ഇല്ലാത്ത സർവീസുകളായിരിക്കും വെട്ടിക്കുറയ്ക്കുക എന്നും രാത്രി 9 മണിക്കു ശേഷമുള്ള സർവീസുകൾ റിസർവേഷൻ മുഖേനയാക്കുമെന്നും സി.എം.ഡി ബിജു പ്രഭാകർ സൂചിപ്പിച്ചു. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിക്കും.

എങ്ങനെ വീടുകളിലെത്തും?

സംസ്ഥാനത്ത് ഇന്നലെ മുതൽ യാത്രാക്ളേശം രൂക്ഷമായി. നിലവിൽ പകൽ സമയങ്ങളിൽ പോലും സർവീസുകൾ വേണ്ടവിധമില്ല. രാത്രി സർവീസുകൾ കുറയ്ക്കുന്നതോടെ യാത്രക്കാർക്ക് വീട്ടിലെത്താൻ പറ്റാതാവും. ജില്ലകളിൽ നിന്ന് ജില്ലകളിലേക്കുള്ള ദീർഘദൂര സർവീസുകൾ മാത്രമാകുമ്പോൾ എത്തുന്ന സ്ഥലത്തു നിന്ന് ഉൾപ്രദേശങ്ങളിലേക്ക് പോകാൻ മാർഗമുണ്ടാവില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.