Kerala Kaumudi Online
Monday, 27 May 2019 4.31 PM IST

ഔദാര്യമായി കാണരുത്

editorial-

സ​ർ​ക്കാ​രും​ ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​മൊ​ക്കെ​ ​പൊ​തു​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ചൂ​ടി​ലാ​ണെ​ങ്കി​ലും​ ​പാ​വ​പ്പെ​ട്ട​ ​ര​ണ്ടു​ല​ക്ഷ​ത്തോ​ളം​സ്കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​ർ​ഹ​മാ​യ​ ​പ്രീ​മെ​ട്രി​ക് ​സ്കോ​ള​ർ​ഷി​പ്പ് ​കി​ട്ടാ​തെ​ ​പോ​യ​തി​ന് ​ആ​രാ​ണ് ​ഉ​ത്ത​ര​വാ​ദി​ക​ൾ​ ​എ​ന്ന് ​അ​ന്വേ​ഷി​ക്കു​ക​ത​ന്നെ​ ​വേ​ണം.​ ​അ​ന്വേ​ഷി​ച്ചാ​ൽ​ ​മാ​ത്രം​ ​പോ​രാ.​ ​എ​ത്ര​യും​ ​വേ​ഗം​ ​അ​ത് ​കു​ട്ടി​ക​ളു​ടെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​എ​ത്തു​ക​യും​ ​വേ​ണം.​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​ ​പാ​വ​പ്പെ​ട്ട​വ​രാ​യ​തു​കൊ​ണ്ട് ​മു​റ​വി​ളി​കൂ​ട്ടാ​നും​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​പ​ടി​ക്ക​ൽ​ ​സ​ത്യാ​ഗ്ര​ഹ​മി​രി​ക്കാ​നും​ ​ഒ​രു​ങ്ങി​യെ​ന്നു​വ​രി​ല്ല.​ ​അ​തു​കൊ​ണ്ട് ​അ​വ​രോ​ട് ​നീ​തി​ ​നി​ഷേ​ധ​മാ​കാം​ ​എ​ന്നു​ ​ക​രു​ത​രു​ത്.​ ​ചോ​ദി​ക്കാ​ൻ​ ​ആ​ളി​ല്ലെ​ന്നു​ ​ക​ണ്ടാ​ൽ​ ​അ​വ​കാ​ശ​പ്പെ​ട്ട​തെ​ന്തും​ ​നി​ഷേ​ധി​ക്കാ​നു​ള്ള​ ​പ്ര​വ​ണ​ത​ ​ഭ​ര​ണ​യ​ന്ത്ര​ത്തി​ന്റെ​ ​പൊ​തു​സ്വ​ഭാ​വ​മാ​ണെ​ന്ന് ​അ​റി​യാ​യ്ക​യ​ല്ല.​ ​എ​ന്നാ​ലും​ 1500​ ​രൂ​പ​യു​ടെ​ ​തു​ച്ഛ​മാ​യ​ ​ഇൗ​ ​സ്കോ​ള​ർ​ഷി​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ​ ​അ​നാ​സ്ഥ​കൊ​ണ്ടു​ ​കി​ട്ടാ​താ​വു​ന്ന​തി​ന് ​നീ​തീ​ക​ര​ണ​മൊ​ന്നു​മി​ല്ല.


മാ​ർ​ച്ച് 31​ന് ​മു​മ്പ് ​സ​ർ​ക്കാ​ർ​ ​തു​ക​ ​അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ​ ​ഇൗ​വ​ർ​ഷ​ത്തെ​ ​സ്കോ​ള​ർ​ഷി​പ്പ് ​മു​ട​ങ്ങു​മെ​ന്ന​ ​അ​വ​സ്ഥ​യാ​ണി​പ്പോ​ൾ.​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ ​വി​ക​സ​ന​ ​വ​കു​പ്പി​നാ​ണ് ​സ്കോ​ള​ർ​ഷി​പ്പ് ​ന​ൽ​കാ​നു​ള്ള​ ​ചു​മ​ത​ല.​ ​ചെ​യ്യേ​ണ്ട​ ​കാ​ര്യ​ങ്ങ​ൾ​ ​യ​ഥാ​സ​മ​യം​ ​ചെ​യ്തി​രു​ന്നു​വെ​ങ്കി​ൽ​ ​ഇ​തി​ന​കം​ ​പ​ണം​ ​കു​ട്ടി​ക​ൾ​ക്കു​ ​ല​ഭി​ക്കു​മാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​അ​ർ​ഹ​രാ​യ​വ​രു​ടെ​ ​പ​ട്ടി​ക​പോ​ലും​ ​ഇ​തു​വ​രെ​ ​ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് ​കേ​ൾ​ക്കു​ന്ന​ത്.​ ​അ​പേ​ക്ഷ​ക​ർ​ ​ഇ​ല്ലാ​ത്ത​തൊ​ന്നു​മ​ല്ല​ ​കാ​ര​ണം.​ ​ബ​ഡ്ജ​റ്റി​ൽ​ ​സ്കോ​ള​ർ​ഷി​പ്പ് ​ന​ൽ​കാ​നാ​യി​ 25​ ​കോ​ടി​രൂ​പ​ ​വ​ക​കൊ​ള്ളി​ച്ച​താ​ണ്.​ ​സം​സ്ഥാ​നം​ 25​ ​കോ​ടി​ ​മാ​റ്റി​വ​ച്ചാ​ൽ​ ​കേ​ന്ദ്ര​വും​ ​അ​ത്ര​യും​ ​തു​ക​ ​റി​ലീ​സ് ​ചെ​യ്യും.​ ​സം​സ്ഥാ​നം​ ​അ​ർ​ഹ​രാ​യ​ ​കു​ട്ടി​ക​ളു​ടെ​ ​പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കി​ ​വി​ഹി​ത​വും​ ​മാ​റ്റി​വ​ച്ചാ​ൽ​ ​കേ​ന്ദ്ര​ ​വി​ഹി​ത​വും​ ​വ​ന്നു​ചേ​രും.​ ​സം​സ്ഥാ​നം​ ​ന​ട​പ​ടി​യൊ​ന്നു​മെ​ടു​ക്കാ​ത്ത​തു​കൊ​ണ്ട് ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ​ല​ഭി​ക്കേ​ണ്ട​ 25​ ​കോ​ടി​രൂ​പ​യി​ൽ​ ​ആ​റു​കോ​ടി​ ​രൂ​പ​ ​മാ​ത്ര​മേ​ ​ഇ​തി​ന​കം​ ​ല​ഭി​ച്ചി​ട്ടു​ള്ളൂ.​ ​മാ​ർ​ച്ച് 31​ ​ക​ഴി​ഞ്ഞാ​ൽ​ ​ഫ​ണ്ട് ​ലാ​പ്‌​സാ​കു​മെ​ന്ന​തി​നാ​ൽ​ ​സ്കോ​ള​ർ​ഷി​പ്പ് ​ആ​ർ​ക്കും​ ​ല​ഭി​ച്ചെ​ന്നു​വ​രി​ല്ല.​ ​മൂ​ന്നു​ല​ക്ഷ​ത്തോ​ളം​ ​കു​ട്ടി​ക​ൾ​ ​സ്കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷ​ ​ന​ൽ​കി​ ​കാ​ത്തി​രി​ക്കു​ക​യാ​ണ്.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ 3.42​ ​ല​ക്ഷ​മാ​യി​രു​ന്നു​ ​അ​പേ​ക്ഷ​ക​ർ.​ ​അ​വ​ർ​ക്കെ​ല്ലാം​ ​തു​ക​ ​അ​നു​വ​ദി​ക്കു​ക​യും​ ​ചെ​യ്തു.​ ​എ​ൽ.​പി,​ ​യു.​പി,​ ​ഹൈ​സ്കൂ​ൾ​ ​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​അ​പേ​ക്ഷ​ക​ർ​ക്ക് 1500​ ​രൂ​പ​യാ​ണ് ​ഇ​പ്പോ​ൾ​ ​സ്കോ​ള​ർ​ഷി​പ്പാ​യി​ന​ൽ​കു​ന്ന​ത്.​ ​പ്ര​തി​വ​ർ​ഷം​ ​ര​ണ്ട​ര​ല​ക്ഷം​ ​രൂ​പ​ ​വ​രു​മാ​ന​പ​രി​ധി​ ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തി​നാ​ൽ​ ​അ​തി​ന​ക​ത്തു​ള്ള​ ​കു​ടും​ബ​ങ്ങ​ളി​ലെ​ ​കു​ട്ടി​ക​ൾ​ക്കാ​ണ് ​പ്രീ​മെ​ട്രി​ക് ​സ്കോ​ള​ർ​ഷി​പ്പ് ​ല​ഭി​ക്കു​ക.​ ​സാ​മൂ​ഹി​ക​ ​സു​ര​ക്ഷാ​ന​ട​പ​ടി​ ​എ​ന്ന​തി​ന​പ്പു​റം​ ​തു​ക​യു​ടെ​ ​വ​ലി​പ്പം​കൊ​ണ്ടു​ള്ള​ ​ആ​ക​ർ​ഷ​ണീ​യ​ത​യൊ​ന്നു​മി​ല്ല.​ ​എ​ല്ലാ​വ​ർ​ഷ​വും​ ​ഒാ​രോ​രോ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​യ​ഥാ​സ​മ​യം​ ​അ​തി​ന്റെ​ ​വി​ത​ര​ണ​ത്തി​ൽ​ ​ത​ട​സ്സ​ങ്ങ​ൾ​ ​നേ​രി​ടു​ന്നു​ണ്ട്.​ ​ന്യൂ​ന​പ​ക്ഷ​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​പ്ര​ത്യേ​കം​ ​കേ​ന്ദ്ര​ ​സ്കോ​ള​ർ​ഷി​പ്പ് ​പ​ദ്ധ​തി​ ​നി​ല​വി​ലു​ണ്ട്.​ ​അ​തി​ന്റെ​ ​തു​ക​യും​ ​കൂ​ടു​ത​ലാ​ണ്.


അ​ദ്ധ്യ​യ​ന​ ​വ​ർ​ഷാ​രം​ഭ​ത്തി​ൽ​ത്ത​ന്നെ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ച്ച് ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​പ്രീ​മെ​ട്രി​ക് ​സ്കോ​ള​ർ​ഷി​പ്പ് ​വി​ത​ര​ണം​ ​ചെ​യ്യു​ക​ ​എ​ന്ന​ത് ​അ​ത്ര​ ​വ​ലി​യ​ ​ആ​ന​ക്കാ​ര്യ​മൊ​ന്നു​മ​ല്ല.​ ​എ​ല്ലാ​വ​ർ​ഷ​വു​മു​ള്ള​ ​ഏ​ർ​പ്പാ​ടാ​യ​തു​കൊ​ണ്ട് ​നൂ​ലാ​മാ​ല​ക​ളി​ൽ​ ​കു​ടു​ങ്ങേ​ണ്ട​തു​മി​ല്ല.​ ​എ​ന്നി​ട്ടും​ ​അ​ത് ​കൃ​ത്യ​മാ​യി​ ​ന​ട​ക്കു​ന്നി​ല്ല.​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​ൻ​ ​ചു​മ​ത​ല​പ്പെ​ട്ട​വ​ർ​ ​ഒ​ന്നു​മ​ന​സ്സു​വ​ച്ചി​രു​ന്നു​വെ​ങ്കി​ൽ​ ​കു​ട്ടി​ക​ൾ​ ​ഇ​ന്ന​ത്തേ​തു​പോ​ലെ​ ​കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നി​ല്ല.​ ​സ്കോ​ള​ർ​ഷി​പ്പ് ​കേ​വ​ലം​ ​ഒ​രു​ ​ദാ​ന​മ​ല്ലെ​ന്ന് ​ഒാ​ർ​ക്ക​ണം.​ ​പാ​വ​പ്പെ​ട്ട​ ​കു​ടും​ബ​ങ്ങ​ളി​ലെ​ ​കു​ട്ടി​ക​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​ന​ൽ​കു​ന്ന​ ​സ​ഹാ​യ​മാ​ണ​ത്.​ ​ബ​ഡ്ജ​റ്റി​ൽ​ ​അ​തി​നാ​യി​ ​തു​ക​ ​വ​ക​കൊ​ള്ളി​ക്കാ​റു​മു​ണ്ട്.​ ​അ​തെ​ടു​ത്ത് ​അ​ർ​ഹ​രാ​യ​വ​ർ​ക്ക് ​യ​ഥാ​സ​മ​യം​ ​വി​ത​ര​ണം​ ​ചെ​യ്യു​ക​ ​എ​ന്ന​ ​ചു​മ​ത​ല​യേ​ ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ​ക്കു​ള്ളൂ.​ ​ഇൗ​ ​ഘ​ട്ട​ത്തി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​വീ​ഴ്ച​യാ​ണ് ​കു​ട്ടി​ക​ൾ​ക്ക് ​വി​ന​യാ​യി​ ​മാ​റു​ന്ന​ത്.​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ക്കാ​രു​ടേ​താ​യി​ ​അ​ന​വ​ധി​ ​സം​ഘ​ട​ന​ക​ൾ​ ​ഇ​വി​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ ​സാ​ധാ​ര​ണ​ ​ഗ​തി​യി​ൽ​ ​അ​വ​രാ​ണ് ​ഇ​ത്ത​രം​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ടേ​ണ്ട​ത്.​ ​സ്കോ​ള​ർ​ഷി​പ്പ് ​വി​ത​ര​ണം​ ​മു​ട​ങ്ങു​മ്പോ​ൾ​ ​അ​ക്കാ​ര്യം​ ​സ​ർ​ക്കാ​ർ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​ ​സ​ത്വ​ര​ ​പ​രി​ഹാ​രം​ ​കാ​ണാ​ൻ​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗം​ ​സം​ഘ​ട​ന​ക​ൾ​ക്ക് ​ക​ഴി​യേ​ണ്ട​താ​ണ്.​ ​അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​ ​സ​മ​രം​ ​ചെ​യ്യു​ന്ന​തി​നൊ​പ്പം​ത​ന്നെ​ ​അ​നു​വ​ദി​ച്ച​ ​സ​ഹാ​യം​ ​കാ​ല​താ​മ​സം​കൂ​ടാ​തെ​ ​ല​ഭ്യ​മാ​കു​ന്നു​വെ​ന്ന് ​ഉ​റ​പ്പാ​ക്കാ​നു​ള്ള​ ​ബാ​ദ്ധ്യ​ത​കൂ​ടി​ ​സം​ഘ​ട​ന​ക​ൾ​ക്കു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY