SignIn
Kerala Kaumudi Online
Saturday, 23 May 2026 4.58 AM IST

വാഴയെ ഒപ്പം കൂട്ടി വാഴയിലയിൽ ബിരിയാണി വാങ്ങാൻ പോയതിന് ആരാടാ ട്രോളുന്നത്; പരിഹാസവുമായി പി വി അൻവർ

pv-anvar

തിരുവനന്തപുരം: ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരുന്ന രമ്യ ഹരിദാസ് എം.പി, തൃത്താല മുൻ എം.എൽ.എ വി.ടി. ബൽറാം എന്നിവർ ആടങ്ങുന്ന കോൺ​ഗ്രസ് നേതാക്കളെ പരിഹസിച്ച് നിലമ്പൂ‌ർ എം.എൽ.എ പി.വി. അൻവർ. രമ്യ ഹരിദാസ് അടക്കമുളള നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നതിനിടെയാണ് പരിഹാസവുമായി അൻവറും രംഗത്തെത്തിയിരിക്കുന്നത്.

ഈ കൊവിഡ്‌ കാലത്ത്‌ പ്രത്യേകതരം "വാഴയെ ഒപ്പം കൂട്ടി" അതിന്റെ ഇലയിൽ ബിരിയാണി പാഴ്സൽ വാങ്ങാൻ പോയ ഞങ്ങടെ എം.പിയൂട്ടിയെ ആരാടാ ട്രോളുന്നത്‌ എന്ന കുറിപ്പ് അൻവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. 'മേഡ് ഇൻ തൃത്താല' എന്ന പേരിൽ വാഴയിലയും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അതേസമയം, താങ്കൾ ഒരു എം.എൽ.എ ആണെന്നും നിലവാരം നഷ്ടപ്പെടുത്താതിരിക്കണമെന്നും അഭിപ്രായപ്പെട്ട് പോസ്റ്റിന് താഴെവന്ന കമന്റിനും അൻവർ മറുപടി നൽകി. കള്ളപ്പരാതി കൊടുക്കും മുൻപ്‌ ഒരു എം.പി ആണെന്ന സ്റ്റാൻഡേർഡ്‌ കീപ്പ്‌ ചെയ്യാൻ അവിടെ പറഞ്ഞിട്ട്‌ ഇങ്ങോട്ട്‌ വന്നു പറയൂ സുഹൃത്തേ... അപ്പോൾ ആലോചിക്കാം എന്നും അൻവൻ കമന്റ് ബോക്സിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് രമ്യയും ബൽറാമും അടങ്ങുന്ന സംഘം ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ചതായി ആരോപിച്ച് ദൃശ്യങ്ങൾ പുറത്ത് വന്നത്. സംഭവത്തിൽ ഇവർക്കെതിരെ സി.പി.എമ്മും ബി.ജെ.പിയും പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പാഴ്സലിനായി കാത്തു നിൽക്കുകയായിരുന്നുവെന്നും മഴയായതിനാലാണ് ഹോട്ടലിൽ കയറിയിരുന്നതെന്നുമാണ് രമ്യയുടെ വാദം. നിയമലംഘനം ചോദ്യം ചെയ്ത യുവാവിനെ എം.പിക്കൊപ്പമുണ്ടായിരുന്നവർ ഭീഷണിപ്പെടുത്തിയതായും മർദ്ദിച്ചതായും പരാതി ഉയർന്നിരുന്നു. അതേസമയം, യുവാവ് കെെയിൽ കയറിപ്പിടിച്ചെന്ന ആരോപണവുമായി രമ്യയും രംഗത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PV ANVAR, CPM, CONGRESS, BJP, REMYA HARIDAS, VT BALRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA