SignIn
Kerala Kaumudi Online
Thursday, 19 September 2024 1.30 AM IST

സർക്കാരിന് നല്ല ബുദ്ധിയുണ്ട്, എല്ലാത്തിനും മറുപടി പറയേണ്ടകാര്യം മുഖ്യമന്ത്രിക്കില്ല: പിന്തുണയുമായി സുരേഷ് ഗോപി

Increase Font Size Decrease Font Size Print Page
suresh-gopi-pinarayi

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ സർക്കാരിന്റെ സമീപനത്തെ ന്യായീകരിച്ച് ബിജെപി എംപി സുരേഷ് ഗോപി രംഗത്ത്. സർക്കാരിന് നല്ല ബുദ്ധിയുണ്ട്. അവർ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. എല്ലാത്തിനും മറുപടി പറയേണ്ട കാര്യം മുഖ്യമന്ത്രിക്കില്ലെന്ന് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.

'സർക്കാരിന് നല്ല ബുദ്ധിയുണ്ട്. അവർ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാർക്കും നന്നായിട്ട് കാര്യങ്ങൾ മനസിലായിട്ടുണ്ട്. അവരെന്തെങ്കിലും ചെയ്യട്ടെ. ചെയ‌്തിട്ട് അതിലെന്തെങ്കിലും രാജ്യതാൽപര്യത്തിന് എതിരാണെങ്കിൽ കുറ്റം പറഞ്ഞോളൂ. രാജ്യതാൽപര്യമാണ് പ്രധാനം. രാജ്യത്തെ പൗരന്മാരുടെ താൽപര്യം. മുഖ്യമന്ത്രി എല്ലാത്തിനും വന്ന് മറുപടി പറഞ്ഞുകൊണ്ടിരിക്കണോ? മുഖ്യമന്ത്രി രാഷ്‌ട്രീയക്കാരനല്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കസേരയുടെ മഹത്വം കാത്തു സൂക്ഷിക്കേണ്ടതുണ്ട്. ചെയ്‌താൽപോരെ പറയണോ? '- സുരേഷ് ഗോപി ചോദിച്ചു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പറയുന്നകാര്യങ്ങൾക്ക് മറുപടി നൽകേണ്ട കാര്യം സർക്കാരിനില്ലെന്നായിരുന്നു പാലാ ബിഷപ്പിന്റെ വിവാദ പ്രസ്‌താവനയോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.

പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ പരിഗണിച്ചില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SURESHGOPI, NARCOTIC JIHAD CONTROVERSY, PINARAYI VIJAYAN, PALABISHOP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.