SignIn
Kerala Kaumudi Online
Friday, 20 September 2024 3.31 AM IST

മയക്കുമരുന്ന് കച്ചവടം മതാടിസ്ഥാനത്തിലല്ല: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page

pinarayi-vijayan

 വില്പനക്കാരോ ഉപയോഗിക്കുന്നവരോ പ്രത്യേക സമുദായക്കാരല്ല

തെ​റ്റായ പ്രവണത സർക്കാർ നോക്കിനിൽക്കില്ല, നിർദാക്ഷിണ്യം നടപടിയെടുക്കും

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ വില്പനക്കാരോ പ്രത്യേക സമുദായക്കാരാണെന്നതിന് തെളിവുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം. നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടത്തിയതായോ പരാതികളില്ല. സ്കൂളിലോ കോളേജിലോ വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിക്കുകയോ വില്പന ശൃംഖലയിലെ കണ്ണികളാവുകയോ ചെയ്താൽ അത് പ്രത്യേക സമുദായത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നത് ബാലിശമാണ്.

നാർക്കോട്ടിക്ക് ജിഹാദ് എന്ന പേരിൽ സംഘടിത ശ്രമങ്ങൾ നടക്കുന്നതായുള്ള പ്രസ്താവനയും
പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണ്. മയക്കുമരുന്ന് കേസുകളിലെ പ്രതികളുടെ മതം പരിശോധിച്ചാൽ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. ഇത്തരം പ്രചാരണങ്ങൾ എല്ലാ മതസ്ഥരും ഇടകലർന്ന് ജീവിക്കുന്ന പ്രദേശത്ത് വിദ്വേഷത്തിന്റെ വിത്തിടുന്നതാവും.

തെ​റ്റായ പ്രവണതകൾ ഏതു തലത്തിൽ നിന്നുണ്ടായാലും നിയമപരമായി നേരിടും. ശരിയായ കാര്യങ്ങൾ മനസിലാക്കി ഇടപെടാൻ സാമൂഹ്യ സംഘടനകളും രാഷ്ട്രീയ പാർട്ടികളും തയ്യാറാവണം. വെള്ളം കലക്കി മീൻപിടിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒ​റ്റപ്പെടുത്തണം. സാമുദായിക സ്പർദ്ധയ്ക്ക് കാരണമാവുംവിധം വിദ്വേഷ പ്രചാരണം നടത്തുന്നവരെ തുറന്നുകാട്ടാൻ സമൂഹം തയ്യാറാകണം. ഇത്തരം കാര്യങ്ങൾ നോക്കി നിൽക്കുന്ന സമീപനം ഉണ്ടാവില്ല. സർക്കാർ നിർദാക്ഷിണ്യം നടപടി സ്വീകരിക്കും.

 മയക്കുമരുന്ന് പ്രതികളും മതക്കണക്കും

4941

കേസുകളാണ് 2020ൽ രജിസ്റ്റർ ചെയ്തത്

5422

പ്രതികളാണ് ഇത്രയും കേസുകളിലായുള്ളത്

2700

പ്രതികൾ ഹിന്ദുമതക്കാർ (49.80%)

1869

പ്രതികൾ ഇസ്ലാം മതത്തിൽപ്പെട്ടവർ (34.47%)

853

പ്രതികൾ ക്രിസ്തു മതത്തിൽപ്പെട്ടവർ (15.73%)

 'സർവകക്ഷി യോഗം വിളിക്കേണ്ടതില്ല'

മത-സാമുദായിക നേതാക്കളെ കാണുന്നത് ആലോചിക്കാമെന്ന് മുഖ്യമന്ത്രി

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ചാൽ എന്താണ് പ്രത്യേക ഗുണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. സർക്കാർ സർവകക്ഷി യോഗം വിളിക്കേണ്ട പല ഘട്ടങ്ങളുണ്ട്. അത്തരമൊരു ഘട്ടമല്ല ഇപ്പോൾ. സർവകക്ഷി യോഗം വിളിച്ചാൽ എന്താണ് അവിടെ ചർച്ച ചെയ്യുക? യോഗത്തിൽ പങ്കെടുക്കുന്ന കക്ഷിയുടെ ഭാഗത്തുനിന്നല്ല പ്രശ്നമുണ്ടായത്. പ്രശ്നം പുറത്താണ്. തെറ്രായ പരാമർശമാണ് പ്രശ്നം. പ്രതികരണത്തിലെ തെറ്റ് മനസിലാക്കി തുടർനടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവണം. കൂടുതൽ പ്രകോപനപരമായ രീതിയിൽ നാടിനെയും ജനങ്ങളെയും വഞ്ചിക്കാൻ തയ്യാറാവരുത്.

എല്ലാ കക്ഷികളും ഇക്കാര്യത്തിൽ നിലപാട് പറഞ്ഞു. സമൂഹത്തിന്റെ നിലപാട് മനസിലാക്കി പ്രവർത്തിക്കണം. നിലപാടിനോട് സമൂഹം പ്രതികരിക്കുന്നില്ലെന്ന് കണ്ടാൽ പിൻവലിക്കണം. ഓരോ കക്ഷികളും വസ്തുതകൾ മനസിലാക്കി അവരുടെ ആളുകളെ തെറ്റുതിരുത്തിക്കാൻ ശ്രമിക്കണം. മത-സാമുദായിക നേതാക്കളെ കാണുന്നത് ആലോചിക്കാം.

മന്ത്രി വി.എൻ. വാസവൻ ബിഷപ്പിനെ സന്ദർശിച്ചത് വിവാദ പ്രസ്താവന ചർച്ച ചെയ്യാനോ പിന്തുണ നൽകാനോ അല്ല. ബിഷപ്പ് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതിനാലാണ് പോയത്.

പ്ര​ണ​യ​വും​ ​മ​യ​ക്കു​മ​രു​ന്നും​ ​ഏ​തെ​ങ്കി​ലും മ​ത​ത്തി​ന്റെ​ ​ക​ണ​ക്കി​ൽ​ ​ത​ള്ളേ​ണ്ട​ത​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​ണ​യ​വും​ ​മ​യ​ക്കു​മ​രു​ന്നും​ ​ഏ​തെ​ങ്കി​ലും​ ​മ​ത​ത്തി​ന്റെ​ ​ക​ണ​ക്കി​ലേ​ക്ക് ​ത​ള്ളേ​ണ്ട​ത​ല്ലെ​ന്നും​ ​ഇ​തി​ന്റെ​ ​പേ​രി​ൽ​ ​വി​വാ​ദ​മു​ണ്ടാ​ക്കി​ ​നാ​ടി​ന്റെ​ ​ഐ​ക്യ​ത്തി​നും​ ​സ​മാ​ധാ​ന​ത്തി​നും​ ​ഭം​ഗം​ ​വ​രു​ത്താ​നു​ള്ള​ ​ശ്ര​മം​ ​വ്യാ​മോ​ഹ​മാ​യി​ ​അ​വ​സാ​നി​ക്കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​നി​ർ​ഭാ​ഗ്യ​ക​ര​മാ​യ​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​വി​വാ​ദ​മു​ണ്ടാ​ക്കാ​നാ​ണ് ​ശ്ര​മം.​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​വ​സ്തു​ത​യു​ടെ​ ​പി​ൻ​ബ​ല​മി​ല്ല.
മ​ത​പ​രി​വ​ർ​ത്ത​നം,​ ​മ​യ​ക്കു​മ​രു​ന്ന് ​കേ​സു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​രു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​വി​ല​യി​രു​ത്തി​യാ​ൽ​ ​ന്യൂ​ന​പ​ക്ഷ​ ​മ​ത​ങ്ങ​ൾ​ക്ക് ​എ​ന്തെ​ങ്കി​ലും​ ​പ്ര​ത്യേ​ക​ ​പ​ങ്കാ​ളി​ത്ത​മി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​വും.​ ​ഇ​തി​നൊ​ന്നും​ ​ഏ​തെ​ങ്കി​ലും​ ​മ​ത​മി​ല്ല.​ ​ക്രി​സ്തു​മ​ത​ത്തി​ൽ​ ​നി​ന്നും​ ​ആ​ളു​ക​ളെ​ ​ഇ​സ്ലാ​മി​ലേ​ക്ക് ​കൂ​ടു​ത​ലാ​യി​ ​പ​രി​വ​ർ​ത്ത​നം​ ​ചെ​യ്യു​ന്നെ​ന്ന​ ​ആ​ശ​ങ്ക​യും​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.​ ​നി​ർ​ബ​ന്ധി​ത​ ​മ​ത​പ​രി​വ​ർ​ത്ത​നം​ ​സം​ബ​ന്ധി​ച്ച് ​പ​രാ​തി​ക​ളോ​ ​വി​വ​ര​ങ്ങ​ളോ​ ​ഇ​ല്ല.
കോ​ട്ട​യ​ത്തെ​ ​അ​ഖി​ല,​ ​ഇ​സ്ലാം​മ​തം​ ​സ്വീ​ക​രി​ച്ച് ​ഹാ​ദി​യ​യാ​യി​ ​മാ​റി​യ​ത് ​നി​ർ​ബ​ന്ധി​ത​ ​മ​ത​പ​രി​വ​ർ​ത്ത​ന​മാ​ണെ​ന്ന​ ​ആ​ക്ഷേ​പം​ ​ഉ​ണ്ടാ​യി.​ ​എ​ന്നാ​ൽ,​ ​ഹൈ​ക്കോ​ട​തി​യും​ ​സു​പ്രീം​കോ​ട​തി​യും​ ​പ​രി​ശോ​ധി​ച്ച് ​തെ​റ്റാ​ണെ​ന്ന് ​ക​ണ്ടെ​ത്തി.​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​പ്ര​ണ​യ​ക്കു​രു​ക്കി​ൽ​പ്പെ​ടു​ത്തി​ ​മ​ത​പ​രി​വ​ർ​ത്ത​നം​ ​ന​ട​ത്തി​ ​തീ​വ്ര​വാ​ദ​ ​സം​ഘ​ട​ന​ക​ളി​ൽ​ ​എ​ത്തി​ക്കു​ന്നെ​ന്ന​ ​പ്ര​ചാ​ര​ണ​വും​ ​അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണ്.
ഐ​സി​സി​ലെ​
100​ ​മ​ല​യാ​ളി​കൾ

2019​വ​രെ​ ​ഐ​സി​സി​ൽ​ ​ചേ​ർ​ന്ന​ 100​പേ​രി​ൽ​ 72​പേ​ർ​ ​വി​ദേ​ശ​ത്ത് ​നി​ന്ന് ​സം​ഘ​ട​ന​യി​ലെ​ത്തി​യ​വ​രാ​ണ്.
​ ​ഇ​വ​രി​ൽ​ ​കോ​ഴി​ക്കോ​ട് ​തു​രു​ത്തി​യാ​ട് ​ദാ​മോ​ദ​ര​ന്റെ​ ​മ​ക​ൻ​ ​പ്ര​ജു​ ​ഒ​ഴി​കെ​യു​ള്ള​വ​രെ​ല്ലാം​ ​മു​സ്ലീം​ ​സ​മു​ദാ​യ​ത്തി​ൽ​ ​ജ​നി​ച്ച​വ​രാ​ണ്.
​ 28​പേ​ർ​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ഐ​സി​സ് ​ആ​ശ​യ​ങ്ങ​ളി​ൽ​ ​ആ​കൃ​ഷ്ട​രാ​യി​ ​ചേ​ർ​ന്ന​വ​രാ​ണ്.
​ഇ​തി​ൽ​ 5​ ​പേ​ർ​ ​മ​​​റ്റ് ​മ​ത​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഇ​സ്ലാം​ ​മ​ത​ത്തി​ലേ​യ്ക്ക് ​പ​രി​വ​ർ​ത്ത​നം​ ​ന​ട​ത്തി​യ​ശേ​ഷം​ ​ചേ​ർ​ന്ന​വ​രാ​ണ്.
​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​നി​മി​ഷ​യും​ ​കൊ​ച്ചി​യി​ലെ​ ​മെ​റി​ൻ​ ​ജേ​ക്ക​ബും​ ​ക്രി​സ്ത്യാ​നി​ക​ളാ​യ​ ​ബെ​ക്സ​ണി​നെ​യും​ ​ബെ​സ്റ്റി​നെ​യും​ ​വി​വാ​ഹം​ ​ചെ​യ്ത​ശേ​ഷ​മാ​ണ് ​ഇ​സ്ലാ​മാ​യ​ത്.
സ​ർ​ക്കാ​ർ​ ​എ​ന്തു​ ​ചെ​യ്തു
​ചെ​റു​പ്പ​ക്കാ​ർ​ ​മ​ത​തീ​വ്ര​ ​നി​ല​പാ​ടു​ക​ളി​ൽ​ ​ആ​കൃ​ഷ്ട​രാ​യി​ ​തീ​വ്ര​വാ​ദ​ ​സം​ഘ​ട​ന​ക​ളി​ൽ​ ​എ​ത്താ​തി​രി​ക്കാ​ൻ​ ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​ഡീ​ ​റാ​ഡി​ക്ക​ലൈ​സേ​ഷ​ൻ​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ത്തു​ന്നു.
ഐ​സി​സി​നോ​ട് ​ആ​ഭി​മു​ഖ്യ​വും​ ​തീ​വ്ര​മ​ത​ ​നി​ല​പാ​ടു​ക​ളു​മു​ള്ള​വ​രെ​ ​പി​ന്തി​രി​പ്പി​ച്ച് ​സ​മൂ​ഹ​ത്തി​ന്റെ​ ​മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കാ​ൻ​ ​ഈ​ ​പ​രി​പാ​ടി​ക്ക് ​ക​ഴി​ഞ്ഞു.

സ​മു​ദാ​യ​ ​സം​ഘ​ർ​ഷം​ ​ഒ​ഴി​വാ​ക്കാൻ സ​ർ​ക്കാ​ർ​ ​ശ്ര​മ​മി​ല്ല​:​ ​വി.​ഡി.​ ​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ര​ണ്ട് ​സ​മു​ദാ​യ​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​സം​ഘ​ർ​ഷം​ ​വ​ഷ​ളാ​ക്കാ​ൻ​ ​സം​ഘ​പ​രി​വാ​ർ​ ​ശ്ര​മി​ക്കു​മ്പോ​ൾ​ ​വി​ഷ​യം​ ​നീ​ണ്ടു​ ​പോ​ക​ട്ടെ​യെ​ന്ന​ ​ആ​ഗ്ര​ഹ​ത്തി​ലാ​ണ് ​സ​ർ​ക്കാ​രും​ ​സി.​പി.​എ​മ്മു​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ആ​രോ​പി​ച്ചു.​ ​സ​മു​ദാ​യ​ ​നേ​താ​ക്ക​ളു​ടെ​ ​യോ​ഗം​ ​വി​ളി​ച്ച് ​അ​വ​രെ​ ​ഒ​രു​ ​മേ​ശ​യ്ക്ക് ​ചു​റ്റു​മി​രു​ത്തി​ ​ഒ​റ്റ​ദി​വ​സം​ ​കൊ​ണ്ട് ​പ്ര​ശ്നം​ ​അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നി​രി​ക്കെ,​ ​എ​ന്തു​കൊ​ണ്ട് ​സ​ർ​ക്കാ​ർ​ ​അ​ത് ​ചെ​യ്യു​ന്നി​ല്ല.​ ​വ​ർ​ഗീ​യ​ ​സം​ഘ​ർ​ഷ​മു​ണ്ടാ​കു​മ്പോ​ൾ​ ​അ​ന​ങ്ങാ​പ്പാ​റ​ന​യ​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​ക്ക്.
വി​വാ​ദ​ങ്ങ​ൾ​ ​അ​ട​ഞ്ഞ​ ​അ​ദ്ധ്യാ​യ​മെ​ന്നാ​ണ് ​പാ​ലാ​ ​ബി​ഷ​പ്പി​നെ​ ​ക​ണ്ട​ശേ​ഷം​ ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​പ​റ​ഞ്ഞ​ത്.​ ​വാ​സ​വ​ൻ​ ​അ​ട​ച്ച​ ​അ​ദ്ധ്യാ​യം​ ​മു​ഖ്യ​മ​ന്ത്രി​ ​തു​റ​ന്ന​ത് ​എ​ന്തി​നാ​ണ്?​ ​ഇ​തി​ൽ​ ​സി.​പി.​എ​മ്മി​നും​ ​സ​ർ​ക്കാ​രി​നും​ ​ക​ള്ള​ക്ക​ളി​യു​ണ്ട്.
പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​വി​ജ​യ​രാ​ഘ​വ​നും​ ​മ​ന്ത്രി​ ​വാ​സ​വ​നും​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ൾ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​റി​വോ​ടെ​ ​ആ​യി​രു​ന്നോ​?​ ​വ​ർ​ഗീ​യ​ത​യ്ക്കെ​തി​രെ​ ​വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത​ ​നി​ല​പാ​ടാ​ണ് ​പ്ര​തി​പ​ക്ഷ​ത്തി​ന്റേ​ത്.​ ​വ​ർ​ഗീ​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ആ​ര് ​ന​ട​ത്തി​യാ​ലും​ ​മു​ഖ​ത്ത് ​നോ​ക്കി​ ​അ​ത് ​തെ​റ്റാ​ണെ​ന്ന് ​പ​റ​യാ​ൻ​ ​ഭ​യ​മി​ല്ല.​ ​പ്ര​സ്താ​വ​ന​ ​ന​ട​ത്താ​ന​ല്ല​ ​പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ആ​ ​സ്ഥാ​ന​ത്ത് ​ഇ​രി​ക്കു​ന്ന​ത്.​
​പ്ര​ശ്ന​ ​പ​രി​ഹാ​ര​ത്തി​നു​ള്ള​ ​അ​ന്ത​രീ​ക്ഷം​ ​പ്ര​തി​പ​ക്ഷ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.​ സ​ർ​ക്കാ​രി​ന് ​വേ​ണ​മെ​ങ്കി​ൽ​ ​ആ​ ​സാ​ഹ​ച​ര്യം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.​ ​പ​ച്ച​ ​വെ​ള്ള​ത്തി​ന് ​തീ​ ​പി​ടി​പ്പി​ക്കു​ന്ന​ ​പ്ര​ചാ​ര​ണം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലെ​ ​വ്യാ​ജ​ ​അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​ ​ന​ട​ത്തി​യി​ട്ടും​ ​ഇ​തു​വ​രെ​ ​ഒ​രാ​ൾ​ ​പോ​ലും​ ​അ​റ​സ്റ്റി​ലാ​യി​ട്ടി​ല്ലെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

തി​രു​ത്തേ​ണ്ട​ത് ​പാ​ലാ​ ​ബി​ഷ​പ്പ് ​:​ ​കാ​നം​

കാ​സ​ർ​കോ​ട്:​ ​നാ​ർ​ക്കോ​ട്ടി​ക് ​ജി​ഹാ​ദ് ​പ​രാ​മ​ർ​ശം​ ​തി​രു​ത്തേ​ണ്ട​ത് ​പാ​ലാ​ ​ബി​ഷ​പ്പ് ​ആ​ണെ​ന്ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ.​ ​മ​ഞ്ചേ​ശ്വ​ര​ത്ത് ​ടി.​ ​വി.​ ​തോ​മ​സ് ​സ്മാ​ര​ക​ ​മ​ന്ദി​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ടു​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ബി​ഷ​പ്പി​ന്റെ​ ​പ്ര​സ്താ​വ​ന​ ​വ​രു​ന്ന​തി​ന് ​മു​മ്പ് ​ഇ​വി​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഒ​ന്നും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​തി​നു​ശേ​ഷ​മാ​ണ് ​പ്ര​ശ്ന​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ത്.​ ​പ​റ​ഞ്ഞ​ത് ​ശ​രി​യോ​ ​എ​ന്ന് ​അ​ദ്ദേ​ഹം​ ​ആ​ത്മ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്ത​ണം.​ ​മ​നു​ഷ്യ​നെ​ ​വി​ഭ​ജി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പാ​ടി​ല്ലെ​ന്നാ​ണ് ​മാ​ർ​പാ​പ്പ​ ​പ​റ​ഞ്ഞ​ത്.​ ​ബി​ഷ​പ്പ് ​മാ​തൃ​ക​യാ​ക്കേ​ണ്ട​ത് ​മാ​ർ​പാ​പ്പ​യെ​ ​ആ​ണെ​ന്നും​ ​കാ​നം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​സ​ർ​വ​ക​ക്ഷി​ ​യോ​ഗം​ ​വി​ളി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മില്ലെന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

പാ​ലാ​ ​ബി​ഷ​പ്പി​നൊ​പ്പം​ ​ഉ​റ​ച്ചു നി​ൽ​ക്കാ​ൻ​ ​സീ​റോ​ ​മ​ല​ബാ​ർ​ ​സഭ

കൊ​ച്ചി​:​ ​നാ​ർ​ക്കോ​ട്ടി​ക് ​ജി​ഹാ​ദ് ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യ​ ​പാ​ലാ​ ​ബി​ഷ​പ്പ് ​ജോ​സ​ഫ് ​ക​ല്ല​റ​ങ്ങാ​ട്ടി​നെ​ ​സീ​റോ​ ​മ​ല​ബാ​ർ​സ​ഭ​ ​ത​ള്ളി​പ്പ​റ​യി​ല്ല.​ ​യാ​ഥാ​ർ​ത്ഥ്യ​ ​ബോ​ധ​ത്തോ​ടെ​യു​ള്ള​ ​പ്ര​സം​ഗ​മാ​ണ് ​ബി​ഷ​പ്പ് ​ന​ട​ത്തി​യ​തെ​ന്നാ​ണ് ​സ​ഭ​യും​ ​സ​ഭാ​ ​അ​ൽ​മാ​യ​ ​സം​ഘ​ട​ന​ക​ളും​ ​വി​ല​യി​രു​ത്തു​ന്ന​ത്.​
​മ​ല​ങ്ക​ര​ ​ക​ത്തോ​ലി​ക്കാ​ ​സ​ഭ​യി​ലെ​ ​ക​ർ​ദ്ദി​നാ​ൾ​ ​മാ​ർ​ ​ബ​സേ​ലി​യോ​സ് ​ക്ളീ​മി​സ് ​കാ​തോ​ലി​ക്കാ​ ​ബാ​വ​ ​വി​ളി​ച്ച​ ​യോ​ഗ​ത്തി​ൽ​ ​നി​ന്ന് ​സീ​റോ​മ​ല​ബാ​ർ​ ​സ​ഭ​ ​വി​ട്ടു​നി​ന്ന​തി​ലൂ​ടെ​ ​നി​ല​പാ​ടി​ൽ​ ​വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന​ ​സ​ന്ദേ​ശ​മാ​ണ് ​ന​ൽ​കി​യ​ത്.​ ​ഈ​ ​മാ​സം​ 29​ന് ​ചേ​രു​ന്ന​ ​ക​ത്തോ​ലി​ക്കാ​ ​മെ​ത്രാ​ൻ​ ​സ​മി​തി​യു​ടെ​ ​പ്ര​ത്യേ​ക​ ​യോ​ഗം​ ​വി​ഷ​യം​ ​ച​ർ​ച്ച​ ​ചെ​യ്യും.ഏ​താ​നും​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​കേ​ര​ള​ത്തി​ന​ക​ത്തും​ ​പു​റ​ത്തു​മു​ള്ള​ ​സ​ഭാം​ഗ​ങ്ങ​ളും​ ​വൈ​ദി​ക​രും​ ​ഉ​യ​ർ​ത്തി​യ​ ​ഉ​ത്ക​ണ്ഠ​ക​ളാ​ണ് ​ബി​ഷ​പ്പ് ​പ​ങ്കു​വ​ച്ച​തെ​ന്ന് ​സ​ഭാ​വൃ​ത്ത​ങ്ങ​ൾ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു

വി​വാ​ദ​ ​പ​രാ​മ​ർ​ശം​ ​പാ​ലാ​ ​ബി​ഷ​പ്പ്
പി​ൻ​വ​ലി​ക്ക​ണം​:​ ​മു​സ്ളിം​ ​സം​ഘ​ട​ന​കൾ

കോ​ഴി​ക്കോ​ട്:​ ​നാ​ർ​ക്കോ​ട്ടി​ക് ​ജി​ഹാ​ദ് ​പ്ര​യോ​ഗം​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​പാ​ലാ​ ​ബി​ഷ​പ്പ് ​ജോ​സ​ഫ് ​ക​ല്ല​റ​ങ്ങാ​ട്ട് ​ഇ​നി​യെ​ങ്കി​ലും​ ​ത​യ്യാ​റാ​വ​ണ​മെ​ന്ന് ​വി​വി​ധ​ ​മു​സ്ളിം​ ​സം​ഘ​ട​ന​ക​ളു​ടെ​ ​സം​യു​ക്ത​യോ​ഗം​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.കേ​ര​ള​ത്തി​ൽ​ ​മ​ത​സൗ​ഹാ​ർ​ദ്ദം​ ​ഇ​ല്ലാ​താ​ക്കു​ന്ന​ ​നീ​ക്ക​ങ്ങ​ൾ​ ​സ​ർ​ക്കാ​ർ​ ​നോ​ക്കി​നി​ൽ​ക്കാ​ൻ​ ​പാ​ടി​ല്ല.​ ​ശ​ക്ത​മാ​യ​ ​ഇ​ട​പെ​ട​ലാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്തു​ ​നി​ന്ന് ​ഉ​ണ്ടാ​വേ​ണ്ട​തെ​ന്ന് ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.
ബി​ഷ​പ്പി​ന്റെ​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​മു​സ്ളിം​ ​സ​മൂ​ഹ​ത്തി​ന് ​ക​ടു​ത്ത​ ​പ്ര​തി​ഷേ​ധ​മു​ണ്ടെ​ങ്കി​ലും​ ​മു​സ്ളിം​ ​സം​ഘ​ട​ന​ക​ൾ​ ​പ​ക്വ​ത​യാ​ർ​ന്ന​ ​രീ​തി​യി​ലാ​ണ് ​പ്ര​തി​ക​രി​ച്ച​തെ​ന്ന് ​പാ​ണ​ക്കാ​ട് ​സ​യ്യി​ദ് ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.