SignIn
Kerala Kaumudi Online
Friday, 20 September 2024 2.56 AM IST

കോൺഗ്രസിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും: താരിഖ് അൻവർ

Increase Font Size Decrease Font Size Print Page

thariq-anwar

നെടുമ്പാശേരി: സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ നേതാക്കളുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തിയ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം. സുധീരൻ രാജിവയ്ക്കാനുണ്ടായ സാഹചര്യം പരിശോധിക്കും. രാജി സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റുമായും സുധീരനുമായും ചർച്ച ചെയ്യും. കനയ്യ കുമാറിനെയും ജിഗ്നേഷ്​ മേവാനിയെയും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണ്. അവരുടെ വരവ് കോൺഗ്രസിന് ഏറെ ഗുണം ചെയ്യും. ചില നേതാക്കൾ കോൺഗ്രസ് വിട്ടത് കാര്യമാക്കുന്നില്ലെന്നും എല്ലാ മുതിർന്ന നേതാക്കളെയും സഹകരിപ്പിച്ചായിരിക്കും സംസ്ഥാന കോൺഗ്രസ് മുന്നോട്ട് നീങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിലെ പ്രശ്നങ്ങൾ വിലയിരുത്താൻ ലക്ഷദ്വീപ് നേതാക്കളുമായി കൊച്ചിയിൽ കൂടിക്കാഴ്ച്ച നടത്തും.

എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.ടി തോമസ് എം.എൽ.എ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ അബ്ദുൾ മുത്തലിബ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി സെക്രട്ടറി എം.ആർ അഭിലാഷ്, ഡി.സി.സി ജനറൽ സെക്രട്ടറി ജോസഫ് ആന്റണി തുടങ്ങിയവർ ചേർന്ന് വിമാനത്താവളത്തിൽ താരിഖ് അൻവറിനെ സ്വീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CONGRESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.