ഷാർജ : കഴിഞ്ഞ ദിവസം ഡൽഹി ക്യാപ്പിറ്റൽസിനെതിരെ തോറ്റ മാനക്കേടിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്ടൻ സഞ്ജു സാംസണ് പിഴ ശിക്ഷയും.തുടർച്ചയായ രണ്ടാം മത്സരത്തിലും ഓവർ നിരക്ക് പാലിക്കാത്തതിനാൽ 24 ലക്ഷം രൂപയാണ് പിഴ വിധിച്ചത്. പഞ്ചാബിനെതിരായ കളിയിൽ കുറഞ്ഞ ഓവർ നിരക്കിന് സഞ്ജു 12 ലക്ഷം രൂപ പിഴയടച്ചിരുന്നു.
പഞ്ചാബിനെതിരായ പിഴവ് സീസണിലെ ആദ്യ തവണയായതിനാൽ 12 ലക്ഷമായിരുന്ന പിഴ രണ്ടാം വട്ടം ഇരട്ടിയായി.ഒപ്പം സഹതാരങ്ങൾക്കും പിഴയിട്ടു. 6 ലക്ഷം രൂപ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമാണ് സഹതാരങ്ങൾക്ക് പിഴ. ഇനി തെറ്റ് ആവർത്തിച്ചാൽ നായകന് പിഴത്തുക കൂടുന്നതിനാെപ്പം ഒരു കളി വിലക്കും ലഭിക്കും. സഹതാരങ്ങൾക്കും പിഴ കൂടും.കഴിഞ്ഞ ദിവസം സീസണിൽ രണ്ടാം തവണ സമയത്ത് ഓവർ പൂർത്തിയാക്കാതിരുന്ന കൊൽക്കത്ത നായകൻ ഇയോൻ മോർഗന് 24 ലക്ഷം പിഴ വിധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |