SignIn
Kerala Kaumudi Online
Thursday, 19 September 2024 3.39 AM IST

നിംസിന്റെ പ്രവർത്തനം മാതൃകാപരം: മന്ത്രി

Increase Font Size Decrease Font Size Print Page
df

നെയ്യാറ്റിൻകര: ലോകഹൃദയ ദിനത്തോടനുബന്ധിച്ച്‌ നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഹൃദയാരോഗ്യമേള നിംസിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. മമ്മൂട്ടിയുമായി കൈകോർത്തു നിംസ് തുടങ്ങിയ നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ ഹൃദയാരോഗ്യമേളകൾ മറ്റു സ്വകാര്യ ആശുപത്രികൾക്കും മാതൃകയാകട്ടെ എന്ന് പ്രത്യാശിക്കുന്നതായി മന്ത്രി പറഞ്ഞു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള നിംസ് ഉപഹാരസമർപ്പണവും എല്ലാ കൊവിഡ് പോരാളികൾക്കും നിംസ് നഴ്സിംഗ് വിദ്യാർത്ഥികളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോ പ്രകാശന കർമ്മവും മന്ത്രി നിർവഹിച്ചു. കേരളത്തിന്റെ ജനസാന്ദ്രതയെ മുന്നിൽ കണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് കൈക്കൊണ്ട നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ശരിവയ്ക്കുന്നതാണ് പുതിയ റിപ്പോർട്ടുകളെന്നു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം എസ് ഫൈസൽ ഖാൻ അഭിപ്രായപ്പെട്ടു.

ഡോ.അഞ്ജു മോഹൻ (നീറ്റ് പി.ജി ഉന്നത റാങ്ക്), കെ.വി. ഷാജി( മികച്ച അദ്ധ്യാപകൻ ), ഡോ. ജെ.എസ്. ഭാഗ്യശ്രീ (ആയുർവേദ ഓർത്തോ പെടിക്സ് സർജറി ഒന്നാം റാങ്ക്), കെ. പി.ദീപ ( കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥ, കവിതാ രചന, സാമൂഹ്യ പ്രവർത്തനം) എന്നിവരെയാണ് ആദരിച്ചത്. ക്യാംപിൽ പങ്കെടുത്തവർക്കെല്ലാം ഇ.സി.ജി, എക്കോ, ജി.ആർ. ബി എസ്. , കൺസെൽറ്റേഷൻ എന്നിവ സൗജന്യമായി ചെയ്തു കൊടുത്തു. മുൻ ഡി.സി.സി പ്രസിഡന്റ്‌ നെയ്യാറ്റിൻകര സനൽ, നെയ്യാറ്റിൻകര മേഖല എസ്.എൻ.ഡി.പി സെക്രട്ടറി ആവണി ശ്രീകണ്ഠൻ, നെയ്യാറ്റിൻകര മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്‌ളിൻ, ഗോപി കൃഷ്ണൻ (ജി.ഐ.ആർ പ്രൊജക്ട്),നിംസ് ജനറൽ മാനേജർ ഡോ.കെ.എ. സജു, അഡ്മിനിസ്ട്രേറ്റിവ് കോ ഓർഡിനേറ്റർ ശിവകുമാർ രാജ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.