ഷൂട്ടിംഗ് ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി നാമ്യ കപൂർ
ലിമ: പെറുവിൽ നടക്കുന്ന ഐ.എസ്.എസ്.എഫ്. ജൂനിയർ ഷൂട്ടിംഗ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ 14കാരിയായ ഇന്ത്യയുടെ നാമ്യ കപൂർ തിരുത്തിയത് ചരിത്രം. പെൺകുട്ടികളുടെ 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യയുടെ സ്വർണപ്രതീക്ഷയായിരുന്ന മനു ഭാക്കറെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ നാമ്യ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ഷൂട്ടിംഗ് മത്സരത്തിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാതാരം എന്ന റെക്കാഡാണ് സ്വന്തം പേരിലാക്കിയത്.
ലോക ജൂനിയർ ഷൂട്ടിംഗ്ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ വിഭാഗത്തിൽ
ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിംഗ് ടോമർ ലോകറെക്കോഡോടെ സ്വർണം നേടി. യോഗ്യതാ മത്സരത്തിൽ 1185 പോയിന്റ് നേടി ലോകറെക്കോഡിനൊപ്പമെത്തിയ ഐശ്വരി പ്രതാപ് ഫൈനലിൽ 463.4 പോയിന്റുകൾ കൂടി നേടി സ്വർണത്തിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |