SignIn
Kerala Kaumudi Online
Thursday, 19 September 2024 10.12 AM IST

ഓടുന്ന ട്രെയിനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് എട്ടംഗ മോഷണസംഘം, എതിർക്കാൻ ശ്രമിച്ചവരെ മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ചു, നാലു പേർ പിടിയിൽ

Increase Font Size Decrease Font Size Print Page
train

മുംബയ്: ട്രെയിനിനുള്ളിൽ വച്ച് യുവതിയെ മോഷ്ടാക്കൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മുംബയിൽ നിന്ന് ലക്‌നൗവിലേക്ക് പോകുകയായിരുന്ന പുഷ്പക് എക്സ്‌പ്രസ് ട്രെയിനിലാണ് സംഭവം. എട്ടു പേരടങ്ങുന്ന സംഘത്തിലെ നാലു പേരെ പിടികൂടിയെന്നും ബാക്കിയുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി മഹാരാഷ്ട്രയിലെ ഇഗത്പുരി ടൗണിൽ ട്രെയിൻ എത്തിയപ്പോൾ എട്ടു പേർ കൈയിൽ ആയുധങ്ങളുമായി കമ്പാർട്ട്മെന്റിനുള്ളിൽ കയറി യാത്രക്കാരെ കൊള്ളയടിക്കാൻ ആരംഭിച്ചു. യുവതിയെ ബലാത്സംഗം ചെയ്യുകയും എതിർക്കാൻ ശ്രമിച്ച മറ്റ് യാത്രക്കാരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. ട്രെയിൻ കസാര സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ ബഹളമുണ്ടാക്കുകയും ഓടിയെത്തിയ റെയിൽവേ പൊലീസ് അക്രമികളിൽ രണ്ട് പേരെ പിടികൂടുകയും ചെയ്തു. ശേഷം മറ്റ് രണ്ട് പേരെ കൂടി പൊലീസ് പിടികൂടി.

അറസ്റ്റിലായവരിൽ നിന്ന് 34,000 രൂപയുടെ മോഷണ വസ്തുക്കള്‍ പിടിച്ചെടുത്തു. ബലാത്സംഗം, കവര്‍ച്ച എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. രക്ഷപ്പെട്ട നാല് പ്രതികളെ പിടികൂടുന്നതിന് വേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, TRAIN, ROBBERY, RAPECASE, MUMBAI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.