യുവേഫ നേഷൻസ് ലീഗിൽ ഇന്ന് നടക്കുന്ന ഫൈനലിൽ സ്പെയ്നും ഫ്രാൻസും ഏറ്റുമുട്ടും
ലൂസേഴ്സ് ഫൈനലിൽ ഇറ്റലി ബെൽജിയം പോരാട്ടവും ഇന്ന്
മിലാൻ : രണ്ടാമത് യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലും ലൂസേഴ്സ് ഫൈനലും ഇന്ന് നടക്കുന്നു. ഇറ്റലിയിലെ മിലാനിൽ എ.സി മിലാൻ ക്ളബിന്റെ തട്ടകമായ സാൻസിറോ സ്റ്റേഡിയത്തിലാണ് കലാശക്കളിക്ക് കളമൊരുങ്ങുന്നത്. ലോകകപ്പ് ജേതാക്കളായ ഫ്രാൻസും യൂറോ കപ്പ് സെമിഫൈനലിസ്റ്റുകളായ സ്പെയ്നും തമ്മിൽ ഇന്ന് അർദ്ധരാത്രിക്ക് ശേഷം 12.15നാണ് ഫൈനലിന് കിക്കോഫ്. നിലവിലെ യൂറോകപ്പ് ജേതാക്കളായ ഇറ്റലിയും യൂറോ കപ്പ് ക്വാർട്ടർ ഫൈനലിസ്റ്റുകളായ ബെൽജിയവും തമ്മിലുള്ള ലൂസേഴ്സ് ഫൈനൽ ഇന്ന് വൈകിട്ട് 6.30ന് തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |