SignIn
Kerala Kaumudi Online
Friday, 20 September 2024 3.15 PM IST

കണ്ണൂരിലെ ഒന്നര വയസുകാരിയുടെ മരണം; കുഞ്ഞിനെ കൊന്നതെന്ന് അമ്മ, പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

Increase Font Size Decrease Font Size Print Page
police

കണ്ണൂർ: ഒന്നരവയസുകാരി പുഴയിൽ വീണ് മരിച്ച സംഭവത്തിൽ പിതാവ് ഷിജുവിനെതിരെ കൊലക്കുറ്റത്തിന് കേസ്. അമ്മ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്നെയും മകളെയും ഭർത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് സോന പൊലീസിന് മൊഴി നൽകി.

ഷിജുവിനായി പൊലീസ് തിരച്ചിൽ തുടങ്ങി.ഇന്നലെ രാത്രിയായിരുന്നു സംഭവം.ഒന്നരവയസുകാരി അൻവിതയാണ് മരിച്ചത്. ഷിജുവിനൊപ്പം ബൈക്കിലാണ് സോനയും മകളും പാത്തിപ്പാലത്ത് എത്തിയതെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

സോനയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്ക് ഷിജു ഇവിടെ നിന്നും പോയിരുന്നു. സോനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഷിജുവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഇയാൾ തലശ്ശേരി കോടതിയിലെ ജീവനക്കാരനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, POLICE, SHIJU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.